മലമ്പുഴ വി.എസ് പാലക്കാട് ഷാഫിയും
മലമ്പുഴ: ജില്ലയില്‍ ഇടതിന്റെ കോട്ടയായ മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന്‍ നാലാമതും വിജയം കൈയ്യടക്കിയപ്പോള്‍ പാലക്കാട് മണ്ഡലത്തിലെ ഇടതിന് വിള്ളല്‍.
4 തവണ ലോകസഭാംഗമായ എന്‍.എന്‍. കൃഷ്ണദാസിന്റെ പരാജയം ബി.ജെ.പിയുടെ കടന്നുകയറ്റമായാണ് പ്രതിഫലിക്കുന്നത്. ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയതകളും ന്യൂനപക്ഷ-ബ്രാഹ്മണ വോട്ടുകള്‍ മറിഞ്ഞതുമെല്ലാം പാലക്കാട് മണ്ഡലത്തില്‍ ഇടതിന് പ്രഹരമേറ്റു.
ഇത്തവണ ജില്ലയിലെ 12ല്‍ 9 സീറ്റും ഇടതു കൈയ്യടക്കിയപ്പോള്‍ പാലക്കാട് മണ്ഡലത്തിലെ എന്‍.എന്‍. കൃഷ്ണദാസിന്റെ പരാജയം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കുമെന്നുറപ്പാണ്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ ബി.ജെ.പി ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനക്കാരായപ്പോള്‍ മൂന്നാം സ്ഥാനക്കാരായത് യു.ഡി.എഫും എല്‍.ഡി.എഫുമാണ്.
പാലക്കാട് മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എയായ ഷാഫി പറമ്പിന്‍ 174 വോട്ടും മലമ്പുഴ മണ്ഡലത്തില്‍ വി.എസ്.അച്യുതാനന്ദന്‍ 27142 വോട്ടുകളുടെ ഭൂരിപക്ഷം നേടി മണ്ഡലം ഉറപ്പിക്കുകയായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷത്തേക്കാള്‍ 3702 വോട്ടുകളാണ് കൂടുതല്‍ നേടിയത്. 2001ലും 2011ലും വി.എസ്. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തിലുണ്ടായ സി.പി.എമ്മിലെ വിഭാഗീയതകളും മണ്ഡലത്തിലെ അകത്തേത്തറ പഞ്ചായത്തില്‍ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നതും ഇത്തവണ ഇടതിനെ കാര്യമായി ബാധിക്കുമെന്നുറപ്പായിരുന്നു.
ഇത്തവണ നഗരസഭാ വൈസ് ചെയര്‍മാന്‍കൂടിയായ സി. കൃഷ്ണകുമാറിനെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാക്കിയതും വലതിന്റെ പ്രതിനിധിയായി പുതുമുഖമായ വി.എസ് ജോയിയെ നിര്‍ത്തിയതുമാണ് ഇത്തവണ ബി.ജെ.പിക്ക് മണ്ഡലത്തില്‍ തുണയായത്. 2006 ല്‍ 4386 വോട്ടുകള്‍ നേടിയ ബി.ജെ.പി മണ്ഡലത്തില്‍ 10 വര്‍ഷം പിന്നിട്ടപ്പോള്‍ 46157 വോട്ടുകള്‍ നേടി പത്തിരട്ടിയായത് മണ്ഡലത്തിലെ ബി.ജെ.പിയുടെ ശക്തി തെളിയിക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ മണ്ഡലം പ്രചാരണ കണ്‍വെന്‍ഷനെത്തിയ വി.എസ് വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബി.ഡി.ജെ.എസ് കൂട്ടുകെട്ടോടെ യു.ഡി.എഫ് ഇടതിനെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വെള്ളത്തിലായി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലതിനെ തറ പറ്റിച്ച ഇടത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ആധിപത്യം ഊട്ടിയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഇടതുമേല്‍ക്കോയ്മയില്‍ പാലക്കാട് മണ്ഡലത്തില്‍ കൈവിട്ട ആധിപത്യം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇനി വീണ്ടെടുക്കാമെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ സി.പി.എം മുന്നണികള്‍. സംസ്ഥാനത്ത് 92ഉം പാലക്കാട് ജില്ലയില്‍ 9ഉം സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും ഏറെ പ്രതീക്ഷ പുലര്‍ത്തിയ കണ്ണാടി, മാത്തൂര്‍ ഉള്‍പ്പെടെ ഇടതിന്റെ കോട്ടയായ പാലക്കാട് മണ്ഡലം കൈവിട്ടപ്പോള്‍ മലമ്പുഴ, ഷൊര്‍ണൂര്‍, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടി. വി.എസ് ഇനിയുമൊരു മുഖ്യമന്ത്രിയാകുമെന്ന വിശ്വാസത്തിലാണെങ്കിലാണ് അണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."