HOME
DETAILS

സ്‌കൂള്‍ പി.ടി.എകളിലെ തുടര്‍ച്ചയായ പ്രസിഡന്റ് പദവിക്ക് നിയന്ത്രണം

  
backup
November 19 2016 | 18:11 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f

കാഞ്ഞങ്ങാട്: ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളില്‍ ഒരാള്‍ തന്നെ തുടര്‍ച്ചയായി പി.ടി.എ പ്രസിഡന്റ് പദവി വഹിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ്  പുറത്തിറങ്ങി. ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം അണ്ടര്‍ സെക്രട്ടറി വൈ.ബി ബീനയാണ് പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് ഒരാള്‍ തന്നെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് കാലപരിധി നിശ്ചയിച്ചുകൊണ്ടുള്ള   പുതിയ  ഉത്തരവിറക്കിയത്.  ഉത്തരവ് പ്രകാരം പരമാവധി മൂന്നു വര്‍ഷം മാത്രമേ  ഇനി മുതല്‍ ഒരാള്‍ക്ക് പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.
പി.ടി.എ പ്രവര്‍ത്തനങ്ങള്‍ക്കായി 2007 ജൂണ്‍ 25 ന് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷപരിധി ഈ ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ദീര്‍ഘ കാലം ഒരാള്‍ തന്നെ പ്രസിഡന്റ് പദവി തുടരുന്ന സാഹചര്യം ഉണ്ടായാല്‍ അത് ചില സന്ദര്‍ഭങ്ങളില്‍ അനാരോഗ്യകരമായ പ്രവണതകള്‍ക്ക്  കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് പദവിയില്‍ ഉണ്ടാകുന്ന തുടര്‍ച്ചക്ക് കാലപരിധി  നിശ്ചയിക്കണമെന്നും ചൂണ്ടി കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും, ഹയര്‍സെക്കന്‍ഡറി വിഭാഗം ഡയറക്ടറും ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഗവര്‍ണറുടെ തീരുമാനം.
ഇതേ തുടര്‍ന്ന് തുടര്‍ച്ചയായി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നവര്‍ക്ക് നാലാം വര്‍ഷം പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. ഉത്തരവിന്റെ കോപ്പി പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, വകുപ്പ് മന്ത്രിയുടെ ഓഫിസ് എന്നിവര്‍ക്കും അധികൃതര്‍ കൈമാറിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago