2000 രൂപയുടെ വ്യാജ നോട്ടുമായി പതിമൂന്നുകാരി പിടിയില്‍
ചാവക്കാട്: 2000 രൂപയുടെ വ്യാജ നോട്ടുമായി സാധനങ്ങള്‍ വാങ്ങാനത്തെിയ 13 കാരിയെ പിടികൂടി. മന്ദലാംകുന്ന് കിണര്‍ സെന്ററിലെ കടകളിലാണ് പെണ്‍കുട്ടിയത്തെിയത്. ആദ്യം ഒരു ചെരിപ്പ് കടയില്‍ കയറി 504 രുപയുടെ ചെരിപ്പ് വാങ്ങിയാണ് പുതുതായിറങ്ങിയ 2000 രുപയുടെ നോട്ട് നല്‍കിയത്.
വ്യാപാരി ബാക്കിയായി 1500 രൂപയും നല്‍കി. പിന്നീട് സമീപത്തെ വസ്ത്രക്കടയില്‍ കയറി രണ്ട് മാക്‌സി വാങ്ങി 2000 രൂപ നല്‍കിയപ്പോള്‍ കടക്കാരിക്ക് തോന്നിയ സംശയമാണ് പെണ്‍കുട്ടിക്ക് വിനയായത്. കടക്കാരി വിവരമറിയിച്ചതിനുസരിച്ച് വടക്കേക്കാട് പൊലിസത്തെിയാണ് പെണ്‍കുട്ടിയെ പിടികൂടിയത്. രണ്ടാമത്തെ കടയില്‍ പൊലിസത്തെിയപ്പോഴാണ് ആദ്യത്തെ വ്യാപാരി സംഭവമറിയുന്നത്. വെളിയങ്കോട് കിണറിനു പടിഞ്ഞാറ് ഭാഗത്തുള്ള പെണ്‍കുട്ടിയുടെ പരസ്പര വിരുദ്ധമായ മറുപടികള്‍ പൊലിസിനെ കുഴക്കുന്നുണ്ട്. പണത്തിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ദലാംകുന്ന് സ്വദേശിയായ കരാട്ടെ മാസ്റ്ററുടെ പേരാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്.
എന്നാലിത് നുണയാണെന്ന് പൊലിസിന് മനസിലായി. അതേസമയം കഴിഞ്ഞ പല ദിവസങ്ങളിലായി ഇത്തരത്തില്‍ പെണ്‍കുട്ടി കറങ്ങിയാതായും പൊലിസിനു സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട് പരിശോധിച്ചപ്പോള്‍ സ്‌കാനറും കളര്‍ പ്രിന്ററും കണ്ടത്തെിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."