കരുത്തോടെ ഇന്ത്യ
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നേറുന്നു. ആദ്യ ഇന്നിങ്സില്‍ 455 റണ്‍സെടുത്ത ഇന്ത്യ ഇംഗ്ലണ്ടിന്റെ പോരാട്ടം 255 റണ്‍സില്‍ അവസാനിപ്പിച്ച് 200 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ്. ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യയ്ക്ക് 298 റണ്‍സ് ലീഡ്. 56 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 22 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സെന്ന നിലയില്‍ രണ്ടാമിന്നിങ്സിലും പതറിയ ഇന്ത്യയെ ഒരിക്കല്‍ കൂടി കോഹ്ലിയുടെ മികവാണ് രക്ഷിച്ചെടുത്തത്. പിരിയാത്ത നാലാം വിക്കറ്റില്‍ കോഹ്ലി- രഹാനെ സഖ്യം 58 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ അഞ്ചു വിക്കറ്റുകള്‍ പിഴുത ആര് അശ്വിന്റെ സ്പിന്നിനു മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര കറങ്ങി വീണു. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനെ അര്‍ധ സെഞ്ച്വറികളിലൂടെ ബെയിര്‍സ്റ്റോ (53) ബെന്‍ സ്റ്റോക്സ് (70) എന്നിവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇരുവരും പുറത്തായതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രമായി. 32 റണ്‍സോടെ ആദില്‍ റഷീദ് പുറത്താകാതെ നിന്നു. ഷമി, ഉമേഷ് യാദവ്, ജഡേജ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."