HOME
DETAILS
MAL
10 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നായിഡു കത്തയച്ചു
backup
November 19 2016 | 19:11 PM
വിജയവാഡ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇടപാടുകള്‍ക്കായി ചെറിയമൂല്യത്തിലുള്ള പണം അനുവദിക്കണമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് പ്രത്യേക കത്തും അയച്ചിട്ടുണ്ട്.സംസ്ഥാനത്തേക്ക് ചുരുങ്ങിയത് 10 കോടി രൂപയെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പിന്നീട് വാര്‍ത്താ ലേഖകരോടു പറഞ്ഞു.
ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക പരിഗണന നല്കി പത്തുകോടി രൂപ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."