നോട്ട് പിന്‍വലിച്ചത് ഉദ്ദേശിച്ച ഫലമുണ്ടാക്കില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ മേധാവി
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ. കെ സി ചക്രബര്‍ത്തി. സര്‍ക്കാര്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും അത് വിപ്ലവകരമാണെന്നും കരുതുന്നില്ല.
ഇതുണ്ടാക്കുന്ന പ്രശ്‌നം സംബന്ധിച്ച് പ്രധാനമന്ത്രിയെ വ്യക്തമായി ബോധ്യപ്പെടുത്തിയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും വേണ്ടിവരും. പാവപ്പെട്ടവനെ കൂടുതല്‍ ദോഷകരമായി ബാധിക്കുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.
നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ മൂര്‍ച്ചകുറഞ്ഞ സംവിധാനം മാത്രമാണ്. അത്രയ്ക്ക് ഗൗരവമുള്ള സൗഹചര്യത്തില്‍ വിവേകബുദ്ധിയോടെ മാത്രമേ അതുപയോഗിക്കാവൂ. സാധാരണ സാഹചര്യത്തില്‍ അതു ചെയ്താല്‍ അത് ഒരു ഗുണവുമുണ്ടാക്കില്ല. അതിന്റെ സാമ്പത്തിക ഗുണം ചെറുതായിരിക്കുകയും പ്രതിസന്ധി വലുതായിരിക്കുകയും ചെയ്യും. വലിയ ആസൂത്രണത്തോടെയും തയാറെടുപ്പുകളോടെയുമാവണം നോട്ട് റദ്ദാക്കേണ്ടത്.
ജനങ്ങളുടെ കൈവശം പണമില്ലാതിരുന്നാല്‍ പണപ്പെരുപ്പം കുറയും. എന്നാല്‍ ജനങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. നികുതി കുറയുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക ശേഷി കുറയും. കള്ളപ്പണം ഇത്തരത്തില്‍ കണ്ടെടുക്കുന്നതുകൊണ്ട് നഷ്ടമേയുണ്ടാകു.90 ശതമാനം പാവപ്പെട്ടവരും നോട്ടുകള്‍ കൈവശം വയ്ക്കുന്നവരാണ്. അവരുടെ കയ്യില്‍ പെട്ടെന്നു പണമില്ലാതായി. അതു വാണിജ്യത്തെയും കച്ചവടത്തെയും ബാധിച്ചു. അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും.
അടുത്ത രണ്ടുമാസം ബാങ്കുകള്‍ ആകെ ചെയ്യുന്ന ജോലി നോട്ടുകള്‍ മാറ്റി നല്‍കുക, പണം കൈകാര്യം ചെയ്യുക തുടങ്ങിയവയാണ്. അതും രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കും. വാണിജ്യമേഖല തകര്‍ന്നടിയും.
നോട്ടുകള്‍ നിരോധിക്കുകയും അത് ആശുപത്രികളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാമെന്ന് പറയുന്നതിലെയും യുക്തി മനസ്സിലാക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."