HOME
DETAILS
MAL
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
backup
May 20 2016 | 03:05 AM
കൊല്ലം: കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരത്തില്‍. കഴിഞ്ഞ ശനിയാഴ്ച ചികിത്സക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചതിനെതുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബന്ധുക്കള്‍ ലേബര്‍ റൂമില്‍ കയറി മര്‍ദിച്ചെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 3 ദിവസമായി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുകയാണ്. ചികിത്സാ പിഴവ് മൂലമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."