HOME
DETAILS
MAL
സാമ്പത്തിക അടിയന്തരാവസ്ഥക്കെതിരേ യൂത്ത് ലീഗ് ജനകീയ വിചാരണ'
backup
November 20 2016 | 03:11 AM
കോഴിക്കോട്: ജനങ്ങളുടെ മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥ മനഃപൂര്‍വം അടിച്ചേല്‍പ്പിച്ച മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍ക്കെതിരേ മുസ്ലിംയൂത്ത് ലീഗ് 'ജനകീയ വിചാരണ' സംഘടിപ്പിക്കും.
ഈ മാസം 23, 24 തിയതികളിലായി വൈകിട്ട് നിയോജക മണ്ഡല തലങ്ങളില്‍ പരിപാടി നടക്കും. ജനകീയ വിചാരണക്ക് മുന്‍പായി നാളെ വൈകിട്ട് യൂനിറ്റ് തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എം.സാദിഖലി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."