HOME
DETAILS
MAL
ട്രഷറികള്‍ക്കും കൂച്ചുവിലങ്ങ്: ചെക്കുകള്‍ക്ക് നിയന്ത്രണം
backup
November 20 2016 | 06:11 AM
ആലത്തൂര്‍ : സംസ്ഥാനത്തെ ട്രഷറികളില്‍ വ്യഴാഴ്ച്ച മുതല്‍ പണം വിതരണത്തിന്ന് നിയന്ത്രണമേര്‍പ്പെടുത്തി. ചെക്കുകള്‍ക്ക് നിയന്ത്രണം ആഴ്ച്ചയില്‍ 24000 രുപയായിട്ടാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
ശമ്പളം, പെന്ഷന് തുടങ്ങിയവക്ക് ചെക്ക് മാറാനും ഇത് തന്നെയാണ് അവസ്ഥ. ഇന്നലെ വരെ യഥേഷ്ടം വലിയ സംഖ്യകള്‍ മാറിയതിനെ തുടര്‍ന്ന് ട്രഷറികളിലും പണം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നീക്കം. സേവിങ്സ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിവര്ക്കും ഇത് തിരിച്ചടിയായി. കയ്യിലുളള പണം നിക്ഷേപിച്ച് പുലിവാലുപിടിച്ചു ഇത്തരക്കാര്‍. പഴയ 500,1000 നോട്ടുകള്‍ ട്രഷറികളിലും താലൂക്ക് ഓഫിസിലും വില്ലേജ് ഓഫീസുകളിലും റവനൃു റിക്കവറി, നികുതി പണം കുടിശ്ശിക അടയ്ക്കാന്‍ ഈമാസം 23വരെ സ്വീകരിക്കുമെന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."