സഊദിവത്കരണം ശക്തമാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നു
ജിദ്ദ: സഊദിയിലെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുന്ന കാര്യം ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍. പെട്രോള്‍, ഗ്യാസ്, പെട്രോകെമിക്കല്‍, ഊര്‍ജ്ജം, ആരോഗ്യം, ഉപ്പുജല ശുദ്ധീകരണം, വൈദ്യുതി തുടങ്ങിയ മേഖലയിലെ സ്വദേശിവത്കരണത്തിന് ഏകീകൃത രൂപം കാണുന്ന സമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.
രണ്ടു വര്‍ഷം മുമ്പ് ശൂറ ചര്‍ച്ച ചെയ്ത ശേഷം നീട്ടിവെച്ച കാര്യം വീണ്ടും പരിഗണനക്ക് സമര്‍പ്പിക്കുകയാണെന്ന് ശൂറ കൗണ്‍സിലിലെ ധനകാര്യ, ഊര്‍ജ്ജ സമിതി മേധാവി അബ്ദുറഹ്മാന്‍ അല്‍റാശിദ് പറഞ്ഞു. സ്വദേശിവത്കരണ പദ്ധതി ത്വരിതപ്പെടുത്തുക, തൊഴില്‍ മന്ത്രാലയവും അതിന് കീഴിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന് ഏകീകൃത രൂപം കാണുക, സ്വദേശിവത്കരണത്തിന് മേല്‍നോട്ടം വഹിക്കുക എന്നിവ പുതിയ സമിതിയുടെ ഉത്തരവാദിത്തങ്ങളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."