HOME
DETAILS
MAL
ശത്രുവിനെ കണ്ടാല്‍ വെടിവയ്ച്ചിടണം: മന്ത്രി പരീക്കര്‍
backup
November 20 2016 | 19:11 PM
പനാജി: ശത്രുക്കള്‍ അക്രമിക്കുന്നതിനു മുമ്പെ അവരെ വെടിവയ്ച്ചിടാനാണ് സൈന്യത്തിന് താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സങ്കല്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എ.കെ 47 മെഷീന് ഗണ്ണുമായി നില്ക്കുന്നവന്റെ മനസില്‍ ഏതായാലും നല്ല ചിന്തയല്ലയുണ്ടാവുക. അവര്‍ ആയുധം പ്രയോഗിക്കുന്നതിനു മുമ്പു തന്നെ അങ്ങോട്ട് ആക്രമിച്ച് നശിപ്പിക്കണം.ഇതിലൂടെ മാത്രമേ എതിരാളികള്‍ക്ക് തക്കതായ മറുപടി നല്കാന് കഴിയൂ. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രഥമ പരിഗണന നല്‍കിയത് അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെയും ശക്തമായ ഭാഷയില്‍ മന്ത്രി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."