കള്ളപ്പണം: ജിദ്ദയില്‍ വിചാരണ നേരിടുന്നത് 20 ഇന്ത്യക്കാര്‍
റിയാദ്: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ജിദ്ദ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത് 20 ഇന്ത്യക്കാര്‍. വ്യവസായികളുടെ അക്കൗണ്ടില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച പണം ബാങ്ക് മാനേജര്‍മാരുടെയും ജീവനക്കാരുടെയും ഒത്താശയോടെ ദുബൈയിലേക്ക് അയച്ച കേസിലാണ് ഇന്ത്യക്കാര്‍ വിചാരണ നേരിടുന്നത്.
മൊത്തത്തില്‍ ഏഴ് കള്ളപ്പണ കേസുകളാണ് ജിദ്ദ ക്രിമിനല്‍ കോടതിയിലുള്ളത്. 1,600 കോടി റിയാല്‍ വെളുപ്പിച്ചതായാണ് കേസ്. എല്ലാ കേസുകളിലുമായി ഇതുവരെ 30 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 15 പേരെ താല്കാലിക ജാമ്യത്തില്‍ വിട്ടയച്ചു. 200 കോടി റിയാല്‍ വെളുപ്പിച്ച കേസിലെ വിചാരണ അടുത്തമാസം ആരംഭിക്കും. ഒന്‍പതു പേര് പ്രതികളായ 800 കോടി റിയാല്‍ വെളുപ്പിച്ച കേസിലും താമസിയാതെ വാദം ആരംഭിക്കും. 3,600 കോടി റിയാല്‍ വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 18 ഇന്ത്യക്കാരെയടക്കം 33 പ്രതികളെ സഊദി ക്രിമിനല്‍ കോടതി ശിക്ഷിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."