ട്രംപിനെ അനുനയിപ്പിക്കണം; കാലാവസ്ഥാ വ്യതിയാന ഉടമ്പടി രണ്ടു വര്‍ഷത്തേക്ക് നീട്ടി
മറാകിഷ്: ആഗോള താപന വിഷയത്തില്‍ രണ്ടാഴ്ച നീണ്ട മറാകിഷ് (മൊറോക്കൊ) ചര്‍ച്ചയില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള സമയം നീട്ടാന്‍ തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനം കള്ളമാണെന്ന നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെത്തുടര്‍ന്നാണ് നടപടി.
2018 ഡിസംബറിലാകും കരാര്‍ പ്രാബല്യത്തില്‍ വരിക. നേരത്തെ ഈ വര്‍ഷമായിരുന്നു കരാറിന്റെ സമയം. ഹരിതവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യമായ യു.എസിന്റെ പിന്തുണയില്ലെങ്കില്‍ കരാര്‍ കൊണ്ടുവന്നിട്ടും കാര്യമില്ലെന്നു കണ്ടാണ് നയം മാറ്റിയത്. ഇക്കാലയളവില്‍ ട്രംപിനെ അനുനയിപ്പിച്ച് കൊണ്ടുവരാനാവുമെന്നാണ് മറ്റു രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.
സമ്പന്ന രാജ്യങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ ഫണ്ടായി ഓരോ വര്‍ഷവും 100 ബില്യണ്‍ ഡോളര്‍ നീക്കി വയ്ക്കണമെന്നും പുതിയ കരാര്‍ പ്രേരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."