HOME
DETAILS

നോട്ട് മരവിപ്പിക്കലിന്റെ മറവില്‍ രാജ്യത്ത് നടക്കുന്നത്

  
backup
November 21 2016 | 19:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ബി.ജെ.പി ബംഗാള്‍ഘടകത്തിന്റെ അക്കൗണ്ടില്‍ ഒരു കോടി 500 രൂപ നോട്ടുകള്‍ നിക്ഷേപിച്ചു കഴിഞ്ഞതിനുശേഷം 1000 , 500 രൂപാ നോട്ടുകള്‍ റദ്ദാക്കല്‍ നടപടി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തു നിരവധി വിമര്‍ശനങ്ങളാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ ബന്ദികളാക്കി പ്രഖ്യാപിച്ച നോട്ട് റദ്ദാക്കല്‍ സര്‍ക്കാര്‍ നടപടിയുടെ വിശ്വാസ്യത സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചെപ്പടിവിദ്യ മാത്രമായിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണ്.

നോട്ട് റദ്ദാക്കിയ നടപടിയില്‍ കോടീശ്വരന്മാര്‍ക്ക് ഒരു അങ്കലാപ്പുമില്ല. പാവപ്പെട്ട ജനത എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്‍പില്‍ ക്യൂ നിന്നു തളര്‍ന്നുവീഴുന്നു. ചിലര്‍ മരിക്കുന്നു. അതുകണ്ട് ഉള്ളാലെ ചിരിക്കുകയാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍. രാഷ്ട്രം നേരിട്ടുകൊണ്ടിരിക്കുന്ന പൊള്ളുന്ന പല യാഥാര്‍ഥ്യങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുമാത്രമായിരുന്നോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കല്‍.

വിനിമയരംഗത്തെ 85 ശതമാനം കറന്‍സികള്‍ ഒറ്റയടിക്കു മരവിപ്പിച്ചതിലൂടെ സാധാരണജനങ്ങളാണു മരവിച്ചുപോയത്. മരവിപ്പിച്ച നോട്ടുകള്‍ക്കു പകരം മൂല്യമുള്ള നോട്ടുകള്‍ അമ്പതുശതമാനമെങ്കിലും ലഭ്യമാക്കിയിരുന്നെങ്കില്‍ സാധാരണജനങ്ങള്‍ ഇന്നു കാണുംവിധം 100 രൂപയ്ക്കുവേണ്ടി നെട്ടോട്ടമോടുകയില്ലായിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരാനായിരുന്നു ഈ നടപടിയെങ്കില്‍ പിന്‍വലിക്കുന്ന നോട്ടുകള്‍ക്കു പകരം പുതിയനോട്ടുകള്‍ എന്തുകൊണ്ട് ഉറപ്പുവരുത്തിയില്ല.

ആറു മാസംമുമ്പ് ആരംഭിച്ചതാണ് ഈ പ്രക്രിയയെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. അതു ശരിയാണെന്നു പൊതുജനത്തിനു വിശ്വാസം വരുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇന്ത്യയില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളില്‍നിന്നും സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി നേതൃത്വം കണ്ട ഒറ്റമൂലിയാണു നോട്ടു മരവിപ്പിക്കല്‍.

വാര്‍ധക്യസഹജമായ അവശതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന 95 വയസ്സ് പ്രായമുള്ള സ്വന്തം മാതാവിനെപ്പോലും ഈ തന്ത്രത്തിനുവേണ്ടി നരേന്ദ്രമോദി ഉപയോഗപ്പെടുത്തിയെന്നതു ലജ്ജാകരമാണ്. അംബാനിക്കും അദാനിക്കും നോട്ടു മരവിപ്പിക്കുന്ന വിവരം ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ചതു മറ്റാരുമല്ല. രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയായ ഭവാനി സിങ് ആയിരുന്നു. ചോര്‍ത്തിക്കൊടുത്തതിന്റെ തെളിവു പ്രതിപക്ഷത്തോടു ചോദിക്കുന്ന കേന്ദ്രം സ്വന്തം എം.എല്‍.എയോടാണ് അത് ആവശ്യപ്പെടേണ്ടത്.

ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളാണു സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വിജയ് മല്യയടക്കമുള്ള ശതകോടീശ്വരന്മാരുടെ 7,016 കോടി രൂപയുടെ കുടിശ്ശിക ബാങ്കുകള്‍ നിഷ്പ്രയാസം എഴുതിത്തള്ളിയിരിക്കുന്നു. വിജയ്മല്യ 17 ബാങ്കുകളില്‍ നിന്നായി എടുത്ത 6,963 കോടി രൂപ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സുപ്രി ം കോടതിയെ സമീപിച്ച ഉടനെയായിരുന്നു ഈ എഴുതിത്തള്ളല്‍. നോട്ടു മരവിപ്പിക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ ഈ എഴുതിത്തള്ളല്‍ ആളറിയാതെ പോകുമെന്നു കേന്ദ്രസര്‍ക്കാര്‍ കരുതിയിരിക്കണം. അതു സാധിക്കുകയും ചെയ്തു.

മുത്വലാഖിന്റെ മറപിടിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ അണിയറയില്‍ തകൃതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നതാണു മറ്റൊരു കാര്യം. ബി.ജെ.പി സഹയാത്രികരെ ഉള്‍പ്പെടുത്തി രൂപീകരിച്ച നിയമകമ്മിഷന്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുകയാണ്. നിയമകമ്മിഷന്റെ ചോദ്യാവലിയോടു വലിയ പ്രതികരണമില്ലാത്തതിനാല്‍ പ്രതികരണം അറിയിക്കാനുള്ള കാലാവധി നീട്ടിയിരിക്കുകയാണ്. വ്യക്തിനിയമബോര്‍ഡ് അധ്യക്ഷനായി ആറാംതവണയും തെരഞ്ഞെടുക്കപ്പെട്ട റാബിഅ് നദ്‌വി മോദി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ക്കെതിരേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ലോകപ്രശസ്ത ഇസ്‌ലാമിക പ്രബോധകനും പണ്ഡിതനുമായ ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ(ഐ.ആര്‍.എഫ്) നിരോധനമാണ് മോദി സര്‍ക്കാരില്‍നിന്നുണ്ടായ അവസാനത്തെ അസന്തുഷ്ടിപ്രകടനം. എന്താണു കുറ്റമെന്നു പറയാതെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മതപ്രബോധന സ്വാതന്ത്ര്യം കശാപ്പുചെയ്തിരിക്കുന്നത്. നോട്ടു മരവിപ്പിക്കലിനെത്തുടര്‍ന്നു മരവിച്ചുപോയ പൊതുമനഃസാക്ഷിക്കു മുന്‍പില്‍ ഇത്തരം കിരാതനടപടികള്‍ വിലപ്പോവുമെന്നു സര്‍ക്കാര്‍ കരുതുന്നുണ്ടാവണം. ഇസ്‌ലാമികസ്ഥാപനങ്ങളെയും ഉന്നതരായ വ്യക്തികളെയും ഇകഴ്ത്തിക്കൊണ്ടിരിക്കുന്നതും ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  4 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  5 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  5 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 hours ago