HOME
DETAILS
MAL
പ്രതിഷേധവുമായി മുന്നോട്ട് പോവും: വ്യാപാരി വ്യവസായി ഏകോപന സമിതി
backup
November 21 2016 | 19:11 PM
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നയത്തില്‍ വ്യാപാരികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ തുറന്നു കാട്ടുന്നതിന് വേണ്ടി കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സഹകരണ ബാങ്കുകളെ തകര്‍ക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും, ചെറുകിട കച്ചവടക്കാര്‍ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണെന്നും പന്ത്രണ്ടായിരം കോടി രൂപ െൈകകാര്യം ചെയ്യുന്ന ഈ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നികുതിപിരിവ് ഊര്‍ജിതമാക്കാനുള്ള തീരുമാനം അനവസരത്തിലായെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."