യു.എസ് തെരഞ്ഞെടുപ്പ്: അവസാനഫല പ്രഖ്യാപനത്തില്‍ ഇന്ത്യക്കാരന് വിജയം
സാക്രമെന്റൊ (യു.എസ്) : ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി അമിബെറ യു.എസ്. കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം. അമി ബെറയുടെ കോണ്‍ഗ്രസിലേക്കുള്ള മൂന്നാമത്തെ വിജയമാണിത്. പൊതു തിരഞ്ഞെടുപ്പ് നടന്ന ഈമാസം എട്ടിന് തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചിരുന്നില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഷെറിഫ് സ്ക്കോട്ടിനെയാണ് അമി ബെറ പരാജയപ്പെടുത്തിയത്.
അമി ബെറക്ക് 1,29, 064(51.2 ശതമാനം) വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 1,23,056(48.8 ശതമാനം) വോട്ടുകളാണ്. 2016 ല്‍ അമി ബെറയായിരുന്നു യു.എസ്. കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി.
ഈ തെരഞ്ഞെടുപ്പില്‍ റൊ ഖന്ന(കാലിഫോര്‍ണിയ), രാജ കൃഷ്ണമൂര്‍ത്തി(ഇല്ലിനോയ്സ്), പ്രമീള ജയ്പാല് (വാഷിങ്ടണ്‍), കമല ഹാരിസ്(കാലിഫോര്‍ണിയ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നവംബര്‍ പൊതുതെരഞ്ഞെടുപ്പിലെ അവസാന വിജയപ്രഖ്യാപനമായിരുന്നു അമി ബിറയുടേത്. നവംബര്‍ എട്ടിന് അര്‍ധരാത്രിക്കുശേഷം 90,000 വോട്ടുകളായിരുന്നു എണ്ണി തീരുമാനിക്കേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."