കാബൂളില്‍ ശീഈ പള്ളിയില്‍ ചാവേര്‍ ആക്രമണം; 27 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശീഈ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ദാറുല്‍ അമാന്‍ മേഖലയിലെ ബഖ്്‌റുല്‍ ഉലൂം മസ്്ജിദിലാണ് ആക്രമണം. ശീഈകളുടെ വിശേഷദിനമായ അര്‍ബഈനിലാണ് ആക്രമണം. ആക്രമണത്തില്‍ പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും കാബൂള്‍ പൊലിസ് മേധാവി അബ്്ദുറഹ്്മാന്‍ പറഞ്ഞു.
ഇരുനിലകളുള്ള പള്ളിയുടെ താഴെ നിലയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചതെന്ന് കാബൂള്‍ പൊലിസിലെ സി.ഐ.ഡി വിഭാഗം പറഞ്ഞു. എന്നാല്‍ കാബൂള്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ പ്രസ്്താവനയില്‍ പറയുന്നു. 50 പേര്‍ക്ക് പരുക്കേറ്റ ആക്രമണത്തെ യുനൈറ്റഡ് നാഷന്‍സ് അപലപിക്കുന്നതായും പ്രസ്താവന പറഞ്ഞു.
കിരാത ആക്രമണമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു. വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ആശുറാ ദിനത്തിലുണ്ടായ ആക്രമണത്തിലും 14 ശീഈകള്‍ കൊല്ലപ്പെട്ടിരുന്നു. ശീഈ വിശ്വാസ പ്രകാരം ആശുറാ ദിനാചരണങ്ങളുടെ 40ാം ദിവസത്തെ സമാപനമാണ് അര്‍ബഈന്‍. ഐ.എസ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."