ബി.സി.സി.ഐയെ അയോഗ്യരാക്കണമെന്നു ലോധ
ന്യൂഡല്‍ഹി: ബി.സി.സി.ഐക്കെതിരേ കടുത്ത നിലപാടുമായി വീണ്ടും ലോധ കമ്മിറ്റി. നേതൃത്വത്തെ അയോഗ്യരാക്കണമെന്നു നിര്‍ദേശിച്ച് ലോധ കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കി. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയെ ബി.സി.സി.ഐ നിരീക്ഷകനാക്കണമെന്നും പുതിയ റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ തലപ്പത്ത് പുതിയ നിയമനം നടത്തുകയോ അല്ലെങ്കില്‍ ലോധ കമ്മിറ്റിക്ക് ഭരിക്കാന്‍ നിര്‍ദേശം നല്‍കുകയോ വേണമെന്നു നേരത്തെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്ന ഭേദഗതികള്‍ നടപ്പിലാക്കാന്‍ തയറാകാത്തതിനെ തുടര്‍ന്ന് നിരവധി തവണ ബി.സി.സി.ഐയെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു. കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു കൂടുതല്‍ സമയം വേണമെന്നു ബി.സി.സി.ഐ ആവശ്യപ്പട്ടതിനെ തുടര്‍ന്നു കഴിഞ്ഞ മാസം നടപടിയെടുക്കുന്നത് കോടതി മാറ്റിവച്ചിരുന്നു. നടപടി സംബന്ധിച്ച കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ നില്‍ക്കേയാണ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ സമിതിയുടെ പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."