HOME
DETAILS
MAL
ന്യൂസിലാന്റിലും ശക്തമായ ഭൂചലനം
backup
November 22 2016 | 03:11 AM
വെല്ലിങ്ടണ്‍: ജപ്പാനു പിറകേ ന്യൂസിലാന്‍ഡിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സെന്‍ട്രല്‍ ന്യൂസിലാന്റില്‍ ഉണ്ടായത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെല്ലിങ്ടണില്‍ നിന്ന 200 കി.മി അകലെയാണ് ഭൂചലനം. 10 കി.മി ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ടു. എന്നാല്‍, അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നവംബര്‍ 14ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."