കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രാജ്ഭവന് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സാധാരണക്കാരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരേ ഡി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് ഉദ്ഘാടനം ചെയ്തു. നോട്ട് അസാധുവാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വന്‍ ദുരിതത്തിലാക്കിയെന്നു സുധീരന് പറഞ്ഞു. കേരളത്തില്‍ സഹകരണമേഖലയെ രക്ഷിയ്ക്കാന്‍ ഒറ്റക്കെട്ടായി നില്ക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദി നോട്ട് പിന്‍വലിച്ചപ്പോല്‍ പിണറായി അരിയും പിന്‍വലിച്ചു. കൂനിന്മേല് കുരുപോലെയാണു പിണറായി സര്‍ക്കാര്‍ അരി നല്‍കാതെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതെന്നും മോദിയും പിണറായിയും ജനങ്ങളെ ഒരുപോലെ ശിക്ഷിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങളെ ചാപ്പ കുത്തിയ പ്രധാനമന്ത്രിയാണു നരേന്ദ്രമോദിയെന്നു തുടര്‍ന്നു സംസാരിച്ച കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, രാജ്മോഹന്‍ ഉണ്ണിത്താന്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, അഡ്വ. ബിന്ദുകൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."