ആയുഷ് തുടര്‍ വിദ്യാഭ്യാസ പരിശീലന പരിപാടിക്ക് തുടക്കമായി
പോത്തന്‍കോട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുളള ന്യൂഡല്‍ഹി രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠിന്റെ തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ തുടക്കമായി.
സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് പ്രസിഡന്റ് ഡോ.വി.അരുണാചലം ഉദ്ഘാടനം ചെയ്തു. ഭാരതീയ വൈദ്യശാസ്ത്രത്തില്‍ വ്യക്തിഗത ഗവേഷണങ്ങള്‍ക്കു പകരം വിഷയാധിഷ്ടിതമായ ഗവേഷണമാണ് ഇനി ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്ദേവരാജന് അധ്യക്ഷനായി. ഡോ.പി.ഹരിഹരന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് കേന്ദ്ര കമ്മിറ്റി അംഗം ഡോ.വി.ബി.വിജയകുമാര്‍, സിദ്ധ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ചാര്‍ജ് ഡോ.പി.സത്യരാജേശ്വരന് എന്നിവര്‍ പ്രസംഗിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് അക്കാഡമിക് വിഭാഗം വൈസ് പ്രിന്ിപ്പാള് ഡോ.കെ.ജഗന്നാഥന് സ്വാഗതവും, റീഡര്‍ ഡോ.എം.കന്യാകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി.പരിപാടി 26 ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."