HOME
DETAILS
MAL
സുരക്ഷിത ഭവനം ശിലാസ്ഥാപനം നടത്തി
backup
November 22 2016 | 09:11 AM
ആലുവ: കേരള ആക്ഷന്‍ ഫോഴ്സ്, ജി.പി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പാനായിക്കുളം ചിറയം സ്വദേശി പരേതനായ കുന്നത്തുപറമ്പില്‍ കുഞ്ഞന്റെ നിര്‍ധന കുടുംബത്തിന് വേണ്ടി നിര്‍മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം സിനിമാതാരം ദിലീപ് നിര്‍വഹിച്ചു.
ആക്ഷന്‍ ഫോഴ് സ് സെക്രട്ടറി ഡോ. സി.എം ഹൈദരാലി, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, പ്രോഗ്രാം കോഡിനേറ്റര്‍ ജോബി തോമസ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിങ്, ഹമീദ് ഷാ, എ.എസ്. രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."