ഗ്യാസ് വിതരണ തൊഴിലാളികള്‍ സമരം തുടങ്ങി
മട്ടാഞ്ചേരി: എച്ച്.പി ഗ്യാസ് വിതരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. മട്ടാഞ്ചേരിയിലെ കൊച്ചി കോ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിലുള്ള എച്ച്.പി ഗ്യാസ് വിതരണ തൊഴിലാളികളാണ് സമരം തുടങ്ങിയത്. പതിനേഴ് വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളികള്‍ക്ക് രണ്ട് മാസംമുമ്പ് വരെ ഒരു സിലണ്ടര്‍ വിതരണം ചെയ്യുന്നതിന് അഞ്ച് രൂപ അമ്പത് പൈസയാണ് നല്‍കിയിരുന്നത്. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് മാസമായി ഏഴ് രൂപ അമ്പത് പൈസയാക്കി എന്നല്ലാതെ യാതൊരു ആനുകൂല്യവും നല്ക്കാന് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് അനശ്ചിതകാല സമരവുമായി രംഗത്ത് വന്നതെന്ന് സമരക്കാര്‍ പറഞ്ഞു. സമരം
കെ.ജെ മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിപിന്‍ രാജ് അധ്യക്ഷനായി. സി.പി.എംകൊച്ചി ഏരിയാ സെക്രട്ടറി കെ.എം.റിയാദ്, സി ഐ ടി യു മേഖലാ സെക്രട്ടറി കെ.എ.എഡ്വിന്, കെ.കെ.കലേശന്, കെ.എ. സാബു, വി.എ.ശ്രീജിത്ത്, എം.എ. താഹ, കെ.കെ.ഷാജഹാന്, എ.ഇബ്രാഹിം, പി.എം.ഇസ്മുദ്ധീന്, ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."