HOME
DETAILS
MAL
കോട്ടമല സംരക്ഷണ
backup
November 22 2016 | 09:11 AM
പ്രക്ഷോഭത്തിന് ഐക്യദാര്ഢ്യംപാലാ: രാമപുരം കുറിഞ്ഞി കോട്ടമലയില്‍ ക്വാറി മാഫിയ നടത്തുന്ന എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും നിര്‍ത്തിവയ്ക്കണമെന്ന് സി.പി.ഐ.-എം.എല്‍.-റെഡ് ഫ്ളാഗ് ഇടുക്കി, കോട്ടയം ജില്ലാ കമ്മറ്റികള്‍ സംയുക്തമായി ആവശ്യപ്പെട്ടു.
രാമപുരത്ത് നടന്ന ഐക്യദാര്‍ഢ്യസമ്മേളനം കേന്ദ്രകമ്മറ്റിയംഗം പി.കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശീയരുടെ ജീവനും സ്വത്തിനും ഭീഷണിയായും കോട്ടമലയുടെ ജൈവ വൈവിദ്ധ്യവും പ്രദേശത്തെ ആവാസവ്യവസ്ഥയും തകര്ക്കപ്പെടുന്നതിലേക്കുമാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ എത്തുക. ആയതിനാല്‍ ഇതൊരിക്കലും അനുവദിക്കരുതെന്ന് പി.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.കെ. ദിലീപ്, കെ.എ. സദാശിവന്, കെ.റ്റി. രാജു, റ്റി.ജെ. ബേബി, സി.എസ്. രാജു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."