മുഖ്യമന്ത്രിക്ക് പരാതി നല്‍കും
പാലാ: കുറിഞ്ഞി കോട്ടമലയില്‍ ഖനനം നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാമപുരത്തെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കും. കുറിഞ്ഞിയില്‍ നടന്ന സര്‍വകക്ഷിയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പരിസ്ഥിതി പുനഃപരിശോധനയ്ക്കായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ, സെസ്സ് എന്നീ സ്ഥാപനങ്ങളോടു പഠനം നടത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പഞ്ചായത്തിനോട് യോഗം ആവശ്യപ്പെട്ടു.
പാറമടലോബിയെ പരസ്യമായി എല്ലാ രാഷ്ട്രീയ കക്ഷികളും തള്ളിപ്പറയണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, പഞ്ചായത്തംഗം ജീനസ് നാഥ്, എം.പി. ശ്രീനിവാസന്‍, ഫാ. തോമസ് ആയിലുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."