HOME
DETAILS

ഉപതെരഞ്ഞെടുപ്പ്; മധ്യപ്രദേശ്, അരുണാചല്‍, അസം എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ജയം

  
backup
November 22 2016 | 12:11 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0

 

ന്യൂഡല്‍ഹി: മധ്യപ്രദേശ്, അരുണാചല്‍, അസം സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. 

ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയും വിജയിച്ചു. ത്രിപുരയില്‍ രണ്ട് നിയമസഭ സീറ്റുകളില്‍ സി.പി.എം വിജയിച്ചു.

ഏഴ് സംസ്ഥാനങ്ങളിലെ നാല് ലോക്‌സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിയോജക മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി വിജയിച്ചു. 26483 വോട്ടുകള്‍ക്കാണ് എ.ഐ.എ.ഡി.എം.കെ വിജയിച്ചത്.

പുതുച്ചേരിയിലെ നെല്ലിതോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി വി.നാരായണ സ്വാമി വിജയിച്ചു. ലോക്സഭാ സാമാജികനാണ് നാരായണസ്വാമി, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാതെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്താല്‍ ആറ് മാസത്തിനകം നിയമസഭ മണ്ഡലങ്ങളില്‍ ഒന്നില്‍ ജയിക്കണമെന്നാണ് ചട്ടം.വിജയത്തോടെ നാരായണസ്വാമിക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാം.

ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഇരു സീറ്റുകളും സിപിഐഎം നേടി. ഭരണകക്ഷിയായ സിപിഐഎമ്മിന് ത്രിപുരയില്‍ ഇളക്കമുണ്ടായില്ല. കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ത്രിപുരയില്‍ രണ്ടാം സ്ഥാനത്തേക്ക് വന്നു.

മധ്യപ്രദേശിലെ നെപാനഗറിലും ഷാദോള്‍ മണ്ഡലത്തിലും ബി.ജെ.പി വിജയിച്ചു. നെപാനഗറില്‍ 40,600 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മഞ്ചു ഡാഡു വിജയിച്ചത്. ഷാദോളില്‍ ഗ്യാന്‍ സിംഗാണ് വിജയിച്ചത്.

പശ്ചിമ ബംഗാളിലെ തംലുക് ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ വിജയം നേടി. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പിന്തള്ളി ദിബയേന്തു അധികാരി 4.97 ലക്ഷം വോട്ടുകള്‍ക്കാണ് വിജയം ഉറപ്പിച്ചത്.

അസമിലെ ലക്ഷിംപുരില്‍ ബി.ജെ.പിയിലെ പ്രധാന്‍ ബറുവ വിജയിച്ചു. കോണ്‍ഗ്രസിലെ ഹെമ പ്രസംഗ പെഗുവിനെയാണ് ബറുവ തോല്‍പ്പിച്ചത്.

അരുണാചല്‍പ്രദേശില്‍ അന്‍ജോ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. 944 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്.


അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ സീറ്റുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്ന സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അസമിലെ ലകിംപൂര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

മധ്യപ്രദേശിലെ ഷഹ്‌ദോള്‍ മണ്ഡലത്തില്‍ ബിജെപി എംപി ദല്‍പത്ത് സിങ് പരാസ്‌തേയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍, തംലൂക്ക് മണ്ഡലങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ലോക്‌സഭ മണ്ഡലങ്ങള്‍. കൂച്ച് വിഹാറിലെ തൃണമൂല്‍ ലോക്‌സഭാംഗമായിരുന്ന രേണുക സിന്‍ഹയുടെ മരണവും തംലൂക്ക് മണ്ഡലത്തിലെ സുവേന്ദു അധികാരി ബംഗാള്‍ ക്യാബിനെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago