'ഫൈന്‍ഡ് വൈഫൈ'; സൗജന്യ വൈഫൈ കേന്ദ്രം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ സംവിധാനം
സ്പീഡില്ലാത്ത നെറ്റ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, നല്ലൊരു മൊബൈലും ആപ്പുകളുമെല്ലാം ഉണ്ടായിട്ടും കാര്യമില്ല. ഇപ്പോള്‍ എല്ലാവരും സ്പീഡ് ഇന്റര്‍നെറ്റ് നല്‍കാന്‍ മത്സരിക്കുകയാണ്. അതില്‍തന്നെ സൗജന്യ വൈഫൈകളാണ് താരം. റെയില്‍വ്വേ സ്റ്റേഷനില്‍ പോയാല്‍ ഗൂഗിളിന്റെ വൈഫൈ, ബീച്ചുകളിലും പാര്‍ക്കുകളിലും പോയാല്‍ ജിയോ വൈഫൈ, ഇങ്ങനെ സൗജന്യമായി കിട്ടുന്ന വൈഫൈകളെ തേടിപ്പോവുകയാണ് ഓണ്‍ലൈന്‍ ജീവികള്‍.
[caption id="attachment_173762" align="aligncenter" width="600"] സമീപത്ത് 8 വൈഫൈ കേന്ദ്രങ്ങളുണ്ടെന്നറിയിച്ച് ലഭിച്ച നോട്ടിഫിക്കേഷന്‍ (ഒരു യൂസർ ട്വീറ്റ് ചെയ്തത്)[/caption]
ഇതെല്ലാം കണ്ട് ഫെയ്‌സ്ബുക്ക്, തങ്ങള്‍ക്കൊരു റോളുമില്ലെന്ന് കരുതി മിണ്ടാതിരിക്കുമെന്നു കരുതിയോ. യൂസര്‍ക്ക് എവിടെ എന്തു സഹായം വേണമെങ്കിലും ഞങ്ങളെത്തുമെന്ന തരത്തിലാണ് ഫെയ്‌സ്ബുക്കിന്റെ ഇടപെടല്‍. സൗജന്യ വൈഫൈ അടുത്ത് എവിടെയെല്ലാം ലഭിക്കുന്നുണ്ടെന്ന് അറിയിക്കാന്‍ പുതിയൊരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് ഫെയ്‌സ്ബുക്ക്.
'ഫൈന്‍ഡ് വൈഫൈ' എന്ന സംവിധാനത്തിലൂടെയാണ് ഇതു സാധ്യമാവുക. പരീക്ഷണാര്‍ഥം ഐഫോണില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭിക്കുക.
ഫെയ്‌സ്ബുക്കിന്റെ മെനു ഒപ്ഷനിലാണ് ഫൈന്‍ഡ് വൈഫൈ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്ത് ആള്‍വേയ്‌സ് തെരഞ്ഞെടുത്താല്‍ പോവുന്ന സ്ഥലത്തിനടുത്തുള്ള സൗജന്യ വൈഫൈ കേന്ദ്രങ്ങളെപ്പറ്റി വിവരം നല്‍കും. മാപ്പിന്റെയും നാവിഗേഷന്റെയും സഹായവും ലഭിക്കും.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ പരീക്ഷണാര്‍ഥം പോലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ലൈവ് സ്ട്രീമിങ് വളരെ ജനപ്രിയമായതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ മറ്റൊരു ജനപ്രിയ ഫീച്ചര്‍ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."