കോഴിക്കോട്ടെ ഗതാതഗതക്കുരുക്ക് അവസാനിപ്പിക്കണമെന്ന് എം.കെ രാഘവന്‍
ന്യൂഡല്‍ഹി: കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണമെന്ന് എം.കെ രാഘവന്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇതിനായി എരഞ്ഞിപ്പാലം ജങ്ഷനെ സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോഴിക്കോട് ബൈപ്പാസ് നാലുവരിപ്പാതയാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിവേഗം വളരുന്ന നഗരമാണ് കോഴിക്കോട്. മൈസൂര്‍ വഴിയും മംഗലാപുരം വഴിയും കേരളത്തെയും കര്‍ണാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നഗരമാണിത്. രണ്ടു ദേശീയ പാതകളാണ് കോഴിക്കോട് വഴി കടന്നു പോകുന്നത്. എന്നാല്‍ എരഞ്ഞിപ്പാലത്തുള്ള മിനി ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രദേശിക യാത്രക്കാര്‍ക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എരഞ്ഞിപ്പാലം ജങ്ഷന് സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രേഡ് സെപ്പറേറ്റര്‍ അനുവദിക്കണമെന്ന് രാഘവന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."