പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിക്കു വന്‍ ഭൂരിപക്ഷം
കോയമ്പത്തൂര്‍:പുതുച്ചേരി നിയമസഭയിലെ നെല്ലിതോപ്പ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നാരായണ സ്വാമി (കോണ്‍ഗ്രസ് ഐ) വന്‍ഭൂരിപക്ഷത്തിനു വിജയിച്ചു. 11,143 വോട്ടിന്റെ ഭൂരിപക്ഷത്തിനു അണ്ണാ ഡി.എം.കെയിലെ ഓം ശക്തി ശേഖറിനെയാണ് സ്വാമി പരാജയപ്പെടുത്തിയത്.
നിരവധി തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്ത നാരായണസ്വാമി ആദ്യമായാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് ഐ മുഖ്യമന്ത്രി സ്ഥാനത്തേക്കു നാരായണസ്വാമിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നെല്ലിതോപ്പില്നിന്നും ജയിച്ച കോണ്‍ഗ്രസ് ഐയിലെ ജോണ്‍കുമാര്‍ നാരായണ സ്വാമിക്കു വേണ്ടി രാജിവെക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ 85 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ആകെ വോട്ടില്‍ നാരായണസ്വാമിക്ക് 18,707 വോട്ടും, തൊട്ടടുത്ത സ്ഥാനാര്‍ഥി അണ്ണാ ഡി.എം.കെ.യിലെ ഓം ശക്തി ശേഖറിനു 7564 വോട്ടുമാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."