ഇസ്‌ലാമിക് ബാങ്കിങ്: റിസര്‍വ് ബാങ്ക് നിലപാട് സ്വാഗതാര്‍ഹമെന്ന് കോട്ടുമല
കോഴിക്കോട്: രാജ്യത്തെ നിലവിലെ ബാങ്കിങ് സംവിധാനത്തില്‍ പലിശ രഹിത സംരംഭം കൂടി ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയ റിസര്‍വ് ബാങ്ക് നടപടി സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ പറഞ്ഞു. ഈ നീക്കം ബാങ്കിങ് മേഖലയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു വിഭാഗത്തിന് സഹായകമാണ്. പലിശയിലധിഷ്ഠിതമായ സംവിധാനമായതിനാലാണ് ബാങ്കിങ് പരിധിയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കുന്നത്. പലിശ സമ്പ്രദായത്തെ കര്‍ശനമായി വിലക്കുന്ന ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന പലിശ വിമുക്ത സാമ്പത്തിക തത്വങ്ങളില്‍ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനമാണ് ഇസ്‌ലാമിക് ശരീഅത്ത് ബാങ്കിങ്. പലിശ വാങ്ങാതെ ലാഭ നഷ്ട പങ്കാളിത്തത്തോടെ ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്ന പലിശ രഹിത ബാങ്കിങ് സംവിധാനം ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. നിക്ഷേപകന് പലിശക്ക് പകരം സംരംഭത്തിന്റെ ലാഭ വിഹിതം ലഭിക്കുക വഴി കൂടുതല്‍ ആകര്‍ഷകമാകുകയും ചെയ്യും.
ഉള്ളവനെ കൂടുതല്‍ ഉള്ളവനാക്കുകയും ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുകയും ചെയ്യുന്നതാണ് പലിശാധിഷ്ഠിത വ്യവസ്ഥിതി. ക്യാപിറ്റലിസവും കമ്മ്യൂണിസവും ഈ മേഖലയില്‍ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."