റേഷന്‍ കാര്‍ഡ് ഹിയറിങ്: കീഴാറ്റൂരില്‍ വാക്കേറ്റം
പട്ടിക്കാട്: കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ റേഷന്‍കാര്‍ഡ് മുന്‍ഗണനാപട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി നടന്ന ഹിയറിങ്ങിനിടെ ഗുണഭോക്താക്കളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം. മുന്‍ഗണനാ പട്ടിക തയാറാക്കുന്നതിന്റെ മൂന്നാംഘട്ട ഹിയറിങ്ങാണ് ചൊവ്വാഴ്ച പഞ്ചായത്തില്‍ നടന്നത്.രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു ഹിയറിങ്. ഡിസംബര്‍ മൂന്നിനു നാലാംഘട്ട ഹിയറിങ് നടക്കുന്നുണ്ടെങ്കിലും വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ ഗുണഭോക്താക്കള്‍ മിക്കവരും ചൊവ്വാഴ്ച തന്നെ എത്തുകയായിരുന്നു. ഇതാണ് തിരക്കിനു കാരണമായത്.
തിരക്കില്‍പെട്ട് ഒരു വീട്ടമ്മയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തു. മറ്റു പഞ്ചായത്തുകളിലേതുപോലെ ഹിയറിങ്ങിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്നു ഗുണഭോക്താക്കള്‍ കുറ്റപ്പെടുത്തി. അധികൃതര്‍ക്ക് നിയന്ത്രിക്കാവുന്ന തിരക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പഞ്ചായത്തിലെത്തിയവരെ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കിയില്ലെന്നും ആളുകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."