HOME
DETAILS

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കി

  
backup
November 23 2016 | 06:11 AM

%e0%b4%86%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%ae%e0%b5%81%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള എല്ലാ അനുമതിയും സര്‍ക്കാര്‍ റദ്ദാക്കി. വിമാനത്താവളുമായി ബന്ധപ്പെട്ടുളള പ്രധാന മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഉത്തരവ്, ഏറ്റെടുത്ത ഭൂമിക്ക് പ്രത്യേക വ്യവസായ മേഖലാ പദവി നല്‍കിയ തീരുമാനം, വിമാനത്താവളത്തിന് എന്‍ഒസി നല്‍കിയ ഉത്തരവ് എന്നിവയാണ് മന്ത്രിസഭ റദ്ദാക്കിയത്.

ആറന്മുള വിമാനത്താവളത്തിനായി 2011ലാണ് സര്‍ക്കാര്‍ 350 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും ഇതിനെ പ്രത്യേക വ്യവസായ മേഖലയായി പ്രഖ്യാപിക്കുന്നതും.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് പരിസ്ഥിതി അനുമതി പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. പരിസ്ഥിതി അനുമതി ലഭിച്ചെങ്കിലും ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു.


അതേസമയം ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാക്കി മുമ്പ് തന്നെ പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് സര്‍ക്കാര്‍ വിത്തുവിതച്ചിരുന്നു.

 

തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിമാനത്താവളം പദ്ധതിക്കായി മണ്ണിട്ടുനികത്തിയ സ്ഥലമടക്കമുള്ള 58 ഹെക്ടറില്‍ ആറന്മുളയിലെ കര്‍ഷകരും കൃഷിവകുപ്പും സംയുക്തമായാണു കൃഷിയിറക്കുന്നത്.

 

ആറന്മുള എന്‍ജിനിയറിങ് കോളജിന് എതിര്‍വശത്തുള്ള സ്ഥലത്താണു മുഖ്യമന്ത്രി വിത്തിട്ടത്.
ആറന്മുളയില്‍ വിമാനത്താവളം ആവശ്യമില്ല. പരിസ്ഥിതിക്ക് എതിരായതിനാലാണു സി.പി.എം പദ്ധതിയെ എതിര്‍ത്തത്. പദ്ധതിക്കായി കെ.ജി.എസ് കമ്പനി മണ്ണിട്ടു നികത്തിയ സ്ഥലത്തും കൃഷിയിറക്കും. ഇതിനു തടസം നില്‍ക്കുന്ന വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കും.

 


തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നു കെ.ജി.എസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകുന്നത്. തരിശുനിലത്ത് കൃഷിയിറക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ തുടക്കമാണ് ആറന്മുളയിലേത്.

 

എന്നാല്‍ ആറന്മുള വിമാനത്താവളത്തിനു നല്‍കിയ അനുമതി റദ്ദാക്കിയിട്ടില്ലെന്ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അനുമതി റദ്ദാക്കുന്നതിനുമുന്‍പ് കെ.ജി.എസ് ഗ്രൂപ്പിന്റെ വാദംകേള്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

തങ്ങളുടെ വാദംകേള്‍ക്കാതെ അനുമതി റദ്ദാക്കരുതെന്ന് ചൂണ്ടിക്കാട്ടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്
ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കെ.ജി.എസ് ഗ്രൂപ്പിന്റെ വാദംകേള്‍ക്കാതെ റദ്ദാക്കുമെന്ന ആശങ്കയിലാണ് ഹരജിയെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.


2,000 കോടിയുടെ പദ്ധതിക്ക് 2010 സെപ്റ്റംബര്‍ എട്ടിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. 1,500ലേറെ പേര്‍ക്ക് പ്രത്യക്ഷമായും 6,000ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലിലഭിക്കുന്ന പദ്ധതിക്കുവേണ്ടി മല്ലപ്പുഴശ്ശേരി, കിടങ്ങൂര്‍, ആറന്മുള വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. കൂടാതെ ആറന്മുള വിമാനത്താവള പദ്ധതിക്കായി സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിനും സര്‍ക്കാര്‍ രൂപംനല്‍കി.

ഇതോടൊപ്പം 2013 നവംബര്‍ 18ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ പാരിസ്ഥിതികാനുമതിയും ലഭിച്ചു. എന്നാല്‍ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്ലെന്നതിനാല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയതോടെയാണ് പദ്ധതി അവതാളത്തിലായത്. തുടര്‍ന്ന് കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതികാനുമതിക്കു വേണ്ടി പുതിയ അപേക്ഷ നല്‍കി. ഇതിനിടെയാണ് മറ്റൊരു ഹരജി പരിഗണിക്കവെ വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

 

ആറന്മുളയില്‍ കൃഷിയിറക്കി: സര്‍ക്കാര്‍ വാക്കു പാലിക്കുമെന്ന് മുഖ്യമന്ത്രി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago