ക്ഷേത്രദര്‍ശനത്തിന് പോയി മടങ്ങിയവര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 25 പേര്‍ക്ക് പരുക്ക്
നെടുമങ്ങാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തില്‍പെട്ട് 25 പേര്‍ക്ക് പരുക്കേറ്റു.ഇന്നലെ വൈകിട്ട് മൂന്നരയോടെ വെമ്പായം നെടുമങ്ങാട് റോഡില്‍ വേങ്കവിളക്ക് സമീപം മേലെ പ്ലാവറ വളവിലായിരുന്നു അപകടം.
വലിയകൂനമ്പായികുളം
ദേവി ക്ഷേത്രത്തില്‍ പോയി മടങ്ങിയ വെളിയന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.സാരമായി പരുക്കേറ്റ ക്‌ളീനര്‍ വിനീഷ് (37),രമാദേവി (63)എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെള്ളനാട് സ്വദേശികളായ രാധ(57), ഓമനയമ്മ(46),അജിത(40), സരസ്വതി(54) മായാകുമാരി(55), ,തുളസി(55),മഹേശ്വരി(42),ഇന്ദിര (59), ബിന്ദു(41),യശോദ(54), ശ്യാമളകുമാരി(61) , ലീല(60),അംബിക(54), പത്മിനി(54), ബിന്ദു(39), വത്സല(56), രമാദേവി(50), പ്രേമകുമാരി(61), പ്രസന്നകുമാരി(68), വസന്തകുമാരി(60), ശ്രീലത(42), ശാഖി(43), ഷൈലജ(50) എന്നിവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.വാഹനത്തില്‍ യാത്രക്കാരായി സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ടയര്‍ റാഡ് ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ കരിങ്കല്‍ മതിലില്‍ ഇടിച്ച് ഒരു വശത്തേയ്ക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സി.ദിവാകരന്‍ എം.എല്‍.എ ,നഗരസഭ ചെയര്‍മാന്‍ ,കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."