HOME
DETAILS
MAL
വധശ്രമം: ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
backup
May 20 2016 | 18:05 PM
തലശ്ശേരി: ബി.എം.എസ് തലശ്ശേരി മേഖലാ സെക്രട്ടറിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ എരഞ്ഞോളി കുടക്കളത്തെ തപസ്യയില്‍ കെ രമേശനെ(54) കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
19ന് വൈകുന്നേരം വീട്ടില്‍ കയറി രമേശനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇരു കൈകള്‍ക്കും കാലുകള്‍ക്കും വയറിനും ഗുരുതരമായി പരുക്കേറ്റ രമേശന് കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. കണ്ടാലറിയാവുന്ന ആറു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. സംഘര്‍ഷാവസ്ഥയിലായ പ്രദേശത്തു പൊലിസ് കനത്ത ജാഗ്രത പാലിച്ചു വരികയാണ്. തലശ്ശേരി സി.ഐ പി.എം മനോജാണിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."