മന്ത്രി എം.എം മണി ഇന്ന് ജില്ലയില്‍; വിവിധ കേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്പ്
തൊടുപുഴ: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ജില്ലയിലെത്തുന്ന എം.എം മണിക്ക് ഇന്ന് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏലപ്പാറയിലാണ് ആദ്യസ്വീകരണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഏലപ്പാറ ടൗണിലേക്ക് സ്വീകരിച്ചാനയിക്കും. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉള്‍പ്പെടെ മന്ത്രിയെ സ്വീകരിക്കും. തുടര്‍ന്ന് 4.15 ന് കട്ടപ്പന, നെടുങ്കണ്ടം 5.30, രാജാക്കാട് 6.30, കുഞ്ചിത്തണ്ണി 7.15 എന്നിങ്ങനെയാണ് സ്വീകരണ പരിപാടി.
എം.എം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗ്രാമ-നഗര വ്യത്യാസമില്ലാതെ അഭിവാദ്യപ്രകടനങ്ങളില്‍ മുങ്ങി. വന്‍ജനാവലി പ്രകടനങ്ങളില്‍ പങ്കാളികളായി. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു. തൊടുപുഴയില്‍ കെ എസ് കൃഷ്ണപിള്ള സ്മാരകമന്ദിരത്തിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി.ആര്‍ സോമന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.എം ബാബു, പി.എം നാരായണന്‍, ജോസ് ജേക്കബ്, പി.കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കരിമണ്ണൂര്‍ ടൗണില്‍ നടന്ന പ്രകടനത്തിന് ഏരിയാ സെക്രട്ടറി എന്‍ സദാനന്ദന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ജെ തോമസ്, സി.പി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."