HOME
DETAILS

ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്രം കോട്ടയത്ത് തുടങ്ങി

  
backup
November 23 2016 | 08:11 AM

%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f

 


കോട്ടയം: എന്‍ട്രന്‍സ് കോച്ചിങ് രംഗത്തെ രാജ്യത്തെ പ്രമുഖരായ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോട്ടയത്തെ കേന്ദ്രം ഡയറക്ടര്‍ ആകാശ് ചൗധരി ഉദ്ഘാടനം ചെയ്തു. കോടിമത ഈഡന്‍ ഏദന്‍ പ്‌ളാസയിലാണ് അക്കാദമി തുടങ്ങിയത്. നീറ്റ്, ഐ.ഐ.ഐ.ടി., ജോയിന്റ് എന്‍ട്രന്‍സ് എക്‌ളാമിനേഷന്‍ തുടങ്ങിയ പരീക്ഷകള്‍ക്ക് മികച്ച പഠന സൗകര്യമാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നതെന്ന് ആകാശ് ചൗധരി പറഞ്ഞു.
ക്‌ളാസ് മുറിയിലെ പഠനത്തിലൊതുങ്ങാതെ അക്കാദമിയുടെ ലൈബ്രറിയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ആകാശ് ഐ ട്യൂട്ടര്‍ ലാബില്‍ നിന്ന് തിരഞ്ഞെടുത്ത പ്രഭാഷണങ്ങളുടെ വീഡിയോ ലഭ്യമാണ്. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന വിദഗ്ധരുടെ ക്‌ളാസുകള്‍ ഓണ്‍ലൈനായി ആകാശ് അക്കാദമിയിലെ കുട്ടകള്‍ക്ക് കാണാം. ഹോസ്റ്റല്‍, യാത്രാ സൗകര്യവും നല്‍കും.
വിദൂരപഠന സൗകര്യവും ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതയായി ഡയറക്ടര്‍ വിശദീകരിച്ചു. രാജ്യത്ത് 160ലധികം സെന്ററുകളുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം സെന്ററുകള്‍ക്കു പുറമേ തൃശൂരിലും സെന്റര്‍ തുടങ്ങും.നാസിര്‍, ധീരജ് മിശ്ര ,ബിജി.ജി.നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമെന്ന്

കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ . സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിസ്ഥിതി സാക്ഷരതാ സര്‍വേയുടെ ജില്ലാതല ഉദ്ഘാടനവും സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള ജില്ലയിലെ പ്രേരക്മാര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി അധ്യക്ഷനായി.
യോഗത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശശികലാ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയേഷ് മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.ജെ. വര്‍ക്കി, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.ബി സുരേഷ് കുമാര്‍, പ്രോഗ്രാം ഓഫിസര്‍ സ്വരാജ്, സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, അസി.കോഓര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, ജില്ലാ പ്രേരക് അനില്‍ കൂരോപ്പട എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago