HOME
DETAILS

ദ.കൊറിയ ജപ്പാനുമായി സൈനിക കരാര്‍ ഒപ്പുവച്ചു

  
backup
November 23 2016 | 21:11 PM

%e0%b4%a6-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf

സിയൂള്‍: ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങള്‍ക്ക് തടയിടാനും മേഖലയില്‍ അവര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിനുമായി ജപ്പാനും ദ. കൊറിയയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പുവച്ചു. ഉത്തര കൊറിയയില്‍ നിന്ന് ഉയരുന്ന ഭീഷണി നേരിടാന്‍ ഇതല്ലാതെ മറ്റുവഴികളൊന്നും തങ്ങള്‍ക്ക് മുന്നിലില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് ദ.കൊറിയന്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചത്.
ഉത്തരകൊറിയ രണ്ട് ആണവ പരീക്ഷണങ്ങളും 20 മിസൈല്‍ വിക്ഷേപണങ്ങളും ഈ വര്‍ഷം നടത്തിയിട്ടുണ്ട്. ഇതിനു പുറമെ വീണ്ടും അവര്‍ ആണവ പരീക്ഷണവും മിസൈല്‍ വിക്ഷേപണങ്ങളും ഏത് സമയത്തും നടത്താന്‍ സാധ്യതയുണ്ടെന്നും ദ.കൊറിയ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങള്‍ ജപ്പാന്റെ ഈ രംഗത്തെ ബൗദ്ധികപരമായ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ തങ്ങളുടെ രാജ്യ സുരക്ഷക്ക് വലിയ ഭീഷണിയാണെന്നും ദ.കൊറിയ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം തങ്ങളുടെ കൈയിലുള്ള സാധ്യമായ വിവരങ്ങള്‍ ദ.കൊറിയക്ക് നല്‍കുകയെന്നതാണ് പ്രധാനമെന്ന് ജപ്പാന്‍ വിദേശ മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം ജപ്പാനുമായുള്ള കരാര്‍ ദ. കൊറിയയില്‍ വിവാദത്തിന് വഴിവെച്ചേക്കും. 1910 മുതല്‍ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയന്‍ ഉപഭൂഖണ്ഡം. ഇതിനെതിരായുള്ള ജപ്പാന്‍വിരുദ്ധ വികാരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മേഖലയില്‍ ദ.കൊറിയയുമായുള്ള ജപ്പാന്റെ കരാര്‍ അവരുടെ കോളനി വത്കരണത്തിനെതിരായുള്ള ഒരു പ്രായശ്ചിത്തമായി കൊറിയന്‍ ജനത കാണാനും തയാറാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago