സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം: കണ്ണൂരിലെ കേന്ദ്രം നാളെ തുറക്കും
കണ്ണൂര്‍: നിരാലംഭരും നിര്‍ധനരുമായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നിയമ സഹായ കേന്ദ്രം നാളെ സംസ്ഥാന സെക്രട്ടറി അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്യും. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ അടക്കമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്ക് നിയമ സഹായമെത്തിക്കുകയാണ് ലക്ഷ്യം. തളാപ്പിലെ കെ.എസ്.ടി.എ ഓഫിസിനു സമീപമാണ് കേന്ദ്രം. സുശീല ഗോപാലന് സ്മാരക സ്ത്രീ പദവി നിയമ പഠന കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് കണ്ണൂരില്‍ സൗജന്യ നിയമ സഹായ പഠന കേന്ദ്രം തുറക്കുന്നത്.
സ്ത്രീകളുടെ കേസുകള്‍ കേന്ദ്രം കൈകാര്യം ചെയ്യും. തുടക്കത്തില്‍ കേസ് കോടതിയില്‍ എത്തിക്കുന്നതിനുള്ള സ്റ്റാംപ് പേപ്പറിന്റെ തുക മാത്രം ഈടാക്കും. അടുത്ത ഘട്ടം മുതല്‍ പൂര്‍ണമായും കേസിടപാട് സൗജന്യമാക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറുവരെ കേന്ദ്രത്തിന്റെ സഹായം ലഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മഹിളാ അസോ. ജില്ലാ സെക്രട്ടറി എം.വി സരള, പ്രസിഡന്റ് കെ. പി.വി പ്രീത, സംസ്ഥാന കമ്മറ്റിയംഗം എന്‍ സുകന്യ, നിയമ സഹായ സമിതി കണ്‍വീനര്‍ അഡ്വ. പത്മജ പത്മനാഭന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."