ചാലക്കുടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
ചാലക്കുടി: മേലൂരില്‍ എന്‍.ഡി.എ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ചാലക്കുടി മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാലക്കുടിയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.
വ്യാപാര സ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില ഗണ്യമായി കുറഞ്ഞു. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചത് മലയോര മേഖലയിലുള്ളവര്‍ക്ക് ദുരിതമായി മാറി. എന്നാല്‍ ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തി. എന്‍.ഡി.എ പ്രവര്‍ത്തകര്‍ ചാലക്കുടി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജോര്‍ജ്ജ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എ സുരേഷ്, ബൈജു ശ്രീപുരം, നഗരസഭ കൗണ്‍സിലര്‍ കെ.എ ഹരിനാരായണന്, ബി.ഡി.ജെ.എസ് ഭാരവാഹികളായ എം.കെ സുനില്‍, കെ സുബ്രഹ്മണ്യന് മാസ്റ്റര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."