കരാറുകാര്‍ക്ക് വരള്‍ച്ചാദുരിതാശ്വാസ പദ്ധതി കുടിശ്ശിക മുടങ്ങി
ശ്രീകൃഷ്ണപുരം: അംഗീകൃത കരാറുകാര്‍ക്ക് വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്ത പ്രവൃത്തികളുടെ കുടിശ്ശിക മുടങ്ങിയതായി പരാതി. 2014 കലക്ടറുടെ വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയിലെ പ്രവര്‍ത്തികളുടെ കുടിശ്ശികയാണ് മുടങ്ങിയത്. കുടിശ്ശിക ലഭിക്കാത്തത് സംബന്ധിച്ച് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് പരാതി നല്‍കിയതായി കരാറുകാര്‍ പറഞ്ഞു.
ഒറ്റപ്പാലം താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. കിണര്‍ നിര്‍മാണം, പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. നിര്‍മാണ പ്രവൃത്തികള്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതു വരെയും നടപടിയായില്ല. തുക ലഭിച്ചില്ല എന്ന കാരണമാണ് പറഞ്ഞിരിക്കുന്നത്. ഇതുവരെയും കുടിശ്ശിക നല്‍കിയിട്ടില്ല. പഞ്ചായത്തുകളിലെ എല്‍.എസ്.ജി.ഡി വിഭാഗം എന്‍ജിനീയറിങ് നിര്‍മാണ പ്രവൃത്തികള്‍ പരിശോധിച്ച് ബില്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. മാറി വരുന്ന ഉദ്യോഗസ്ഥര്‍ പഴയ ബില്ലുകള്‍ നല്കാന് കൂട്ടാക്കാത്തതാണ് കുടിശ്ശിക മുടങ്ങാന്‍ കാരണമെന്നാണ് കരാറുകാരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."