HOME
DETAILS

എല്ലാവര്‍ക്കും വീട് പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ

  
backup
November 24 2016 | 06:11 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d-4

വടക്കാഞ്ചേരി: എല്ലാവര്‍ക്കും വാസയോഗ്യമായ വീട് പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ. ഇതിന് വേണ്ടി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിന് മുന്നോടിയായി സമ്പൂര്‍ണ ഭവന പദ്ധതിയുടെ ലഘുലേഖ തയ്യാറാക്കി അയല്‍ സഭ അടിസ്ഥാനത്തില്‍ വിതരണം ചെയും. വീടില്ലാത്തവരെ കണ്ടെത്തുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം. ഇതിനായി വിപുലമായ സര്‍വേ നടത്തും 500 വീടിന് ഒരാള്‍ എന്ന നിലയിലാണ് സര്‍വേയര്‍മാരെ നിശ്ചയിക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.വിവരശേഖരണത്തിന് ശേഷം സാധ്യത പട്ടിക തയ്യാറാക്കും. ഇതിനായി വാര്‍ഡ് വികസന സമിതിയുടെ യോഗം വിളിച്ച് ചേര്‍ക്കും സര്‍വേയുടെ ഉദ്ഘാടനം ഡിസംബര്‍ 10 പി.കെ.ബിജു എം.പി നിര്‍വഹിയ്ക്കും. പ്രധാനമന്ത്രി ആവാസ് യോജന വിഹിതമായി ഒന്നര ലക്ഷം, സംസ്ഥാന സര്‍ക്കാര്‍ - 50,000 നഗരസഭ - ഗുണഭോക്തൃവിഹിതം 50,000 രൂപ വീതം എന്നിങ്ങനെ ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. ഈ വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ വിളിച്ച് ചേര്‍ക്കാന്‍ യോഗം തീരുമാനമെടുത്തു ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷാ ഫോം അംഗന്‍വാടിയിലൂടേയും അയല്‍ സഭ വഴിയും വിതരണം ചെയ്യും.
വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ടി.എന്‍ ലളിത, ലൈല നസീര്‍, ജയ പ്രീത മോഹന്‍, എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍; കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേക്കെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

റാസൽഖൈമ; ആടിനെ മോഷ്ടിച്ചെന്ന കേസ്,പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കി

uae
  •  2 months ago
No Image

600 മില്യൺ ഡോളർ നിക്ഷേപത്തിൽ പുതിയ രാജ്യാന്തര റിയൽ എസ്റ്റേറ്റ് സഖ്യം

uae
  •  2 months ago
No Image

പുതിയ മെഡിക്കൽ കോഡിംഗ്, ബില്ലിംഗ് പ്രൊഫഷണൽ കോഴ്‌സ് പ്രഖ്യാപിച്ച് ജി.എം.യു

uae
  •  2 months ago
No Image

പോക്സോ കേസ്; നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Kerala
  •  2 months ago
No Image

ഗണ്‍മാന്‍മാര്‍ മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ നല്‍കാനെത്തിയപ്പോള്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്വീകരിച്ചില്ല; വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടും കെഎസ്‌യു

Kerala
  •  2 months ago
No Image

മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബര്‍ ഒമ്പത് വരെ ശക്തമായ മഴയ്ക്ക് സാധ്യത  

Kerala
  •  2 months ago
No Image

മലപ്പുറത്ത് 5 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പിടിയില്‍

Kerala
  •  2 months ago
No Image

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

National
  •  2 months ago