HOME
DETAILS

ഏകാദശിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഇന്ന് ദശമിവിളക്ക്

  
backup
November 24 2016 | 06:11 AM

%e0%b4%8f%e0%b4%95%e0%b4%be%e0%b4%a6%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

തൃപ്രയാര്‍: തൃപ്രയാര്‍ ഏകാദശിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെയാണ് ഏകാദശി. ഇന്ന് ദശമിവിളക്ക്.ഏകാദശി ദിവസം പതിനായിരം പേര്‍ക്കുള്ള ഏകാദശി ഊട്ട് രാവിലെ 10.30ന് തുടങ്ങും. വൈകീട്ട് അഞ്ചുവരെ നീണ്ടുനില്‍ക്കും. ഗോതമ്പ് ചോറും രസക്കാളനും മാങ്ങാച്ചാറുമാണ് വിഭവങ്ങള്‍. ഭക്തര്‍ക്കായി കുടിവെള്ളം, വൈദ്യസഹായം, ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം മാനേജര്‍ എം. മനോജ് കുമാര്‍ അറിയിച്ചു.
ക്ഷേത്രം സിസിടിവി നിരീക്ഷണത്തിലാകും. ആവശ്യമായ പൊലിസ് സേനയെ വിന്യസിക്കും. ഫയര്‍ഫോഴ്‌സും സജ്ജമാക്കിയിട്ടുണ്ട്. ഒരുവര്‍ഷം ആയുരാരോഗ്യസൗഖ്യത്തോടെയായിരിക്കാന്‍ ആനകളുടെ വഴിപാട് എഴുന്നള്ളിപ്പുകളുണ്ടാകും. രാവിലെ 8.30ന് ശീവേലി ആരംഭിക്കും. ഇന്നുരാവിലെ ഏഴുമുതല്‍ സംഗീതോത്സവം തുടരും. ദീപാരാധനയ്ക്കുശേഷം വൈകീട്ട് ആറിന് തൃപ്രയാര്‍ വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവര്‍ണമുദ്ര പുരസ്‌കാരം ഇലത്താള കലാകാരന്‍ ചേര്‍പ്പ് മണിയംപറമ്പില്‍ മണി നായര്‍ക്ക് സമ്മാനിക്കും. രാത്രി 7.30ന് ചെന്നൈ കലാക്ഷേത്രത്തിലെ രേഖാമേനോന്‍ അവതരിപ്പിക്കുന്ന നൃത്തോപാസന.
നാളെ രാത്രി പത്തിന് ദശമിവിളക്ക്. രാവിലെ ഏഴിന് പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കും. പഞ്ചവാദ്യം, ആനച്ചമയപ്രദര്‍ശനം, മാധവ കലാക്ഷേത്രത്തിന്റെ നൃത്തനൃത്ത്യങ്ങള്‍, നാലിന് മണപ്പുറം ഭാരത് കലാ ക്ഷേത്രയുടെ നൃത്തശില്പം. ആറിന് കിഴക്കേനടയില്‍ സ്‌പെഷല്‍ നാദസ്വരം, ദീപാരാധന, പാദം നൃത്തവിദ്യാലയത്തിന്റെ രാമാര്‍പ്പണം പ്രത്യേക നൃത്തശില്പം. രാത്രി ഏഴിന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്.ഏകാദശിദിവസമായ നാളെ രാവിലെ എട്ടിന് ശീവേലി എഴുന്നള്ളിപ്പ്, മേള കലാരത്‌നം കിഴക്കൂട്ട് അനിയന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം. ഉച്ചയ്ക്ക് 12.30ന് കലൈഗാനശിഖരം തിരുമൈഗാനം ടി.പി.എല്‍. രാമനാഥന്‍ നയിക്കുന്ന സ്‌പെഷല്‍ നാദസ്വരം. ഉച്ചകഴിഞ്ഞ് രണ്ടിന് മുരിയാട് മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, മൂന്നിന് കാഴ്ചശീവേലി, ധ്രുവമേള, വൈകീട്ട് ആറിന് പാഠകം, 6.30ന് ദീപാരാധന, കിഴക്കേടയില്‍ സ്‌പെഷല്‍ നാദസ്വരം. രാത്രി 7.30ന് സ്‌പെഷല്‍ നാദസ്വരം പ്രത്യേക വേദിയില്‍. 11ന് വിളക്കിനെഴുന്നള്ളിപ്പ്, വെടിക്കെട്ട്. 26ന് പുലര്‍ച്ചെമുതല്‍ ദ്വാദശി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago