തിരുവിതാംകൂര്‍ രാജ്ഞിയുടെ ചരിത്രം ഡോക്യുമെന്ററിയാകുന്നു
ആറ്റിങ്ങല്‍: തിരുവിതാംകൂറിലെ രാജ്ഞിയുടെ ചരിത്രം ഡോക്യുമെന്ററിയാകുന്നു.
തിരുവിതാംകൂര്‍ രാജ്യം ഏഴുകൊല്ലം ഭരിച്ചിരുന്ന മഹാറാണി സേതു ലക്ഷ്മിഭായിയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യുമെന്ററി തയാറായി. 'ദി ലാസ്റ്റ് ക്യൂന്‍ ഓഫ് ട്രാവന്‍കൂര്‍' എന്ന പേരിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്തിര തിരുനാളിനു മുന്‍പ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന സേതു ലക്ഷ്മീ ഭായിതമ്പുരാട്ടി നാട്ടിന്റെ പുരോഗമനത്തിനായി ഏറെ കാര്യങ്ങള്‍ ചെയ്തതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കലാ ഇന്ദുവിഷന്റെ ബാനറില്‍ ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത് രാമവര്‍മ്മ രഘുനന്ദനാണ്. പ്രൊഫ. അലിയാര്, കിളിമാനൂര്‍ രാമവര്‍മ്മ, മൂര്‍ത്തി ശ്രീനിവാസന്, ജെറി, വിഷ്ണു നാരായണന്, സുധീര്‍ ഘോഷ് എന്നിവരാണ് മറ്റു അണിയറ ശില്പികള്. 27 ന് രാവിലെ 9.30 തിരുവനന്തപുരം നിള തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."