പുസ്തകപ്രകാശന വിളംബരമേളയും പ്രീ പബ്ലിക്കേഷന്‍ ഉദ്ഘാടനവും
കൊല്ലം: സിറിയയിലെ പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ അല്ലാമാ ബഹാവുദ്ദീന്‍ ആമുലി 400വര്‍ഷം മുമ്പു തയ്യാറാക്കിയ ക്ലാസിക് കൃതിയായ 'ഘുലാസത്തുല്‍ ഹിസാബ്' പരിഭാഷയും വ്യാഖ്യനവും(അറബി ഗണിതശാസ്ത്രം മലയാളത്തിലേക്ക്)പ്രീ പബ്ലിക്കേഷന്‍സ് ഉദ്ഘാടനം 30ന് കിളിക്കൊല്ലൂര്‍ മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് കോളജില്‍ നടക്കുമെന്ന് അക്കാഡമി പ്രസിഡന്റ് മൈലാപ്പൂര് ഷൗക്കത്തലി മൗലവി,ജനറല്‍ കണ്‍വീനര്‍ ഡോ. എ മുഹമ്മദ് താഹാ,കണ്‍വീനര്‍ കോട്ടൂര്‍ അബ്ദുല്‍സലാം മുസ്‌ലിയാര്‍ കൊട്ടുകാട്,വൈസ് പ്രസിഡന്റ് മൗലവി എസ്.എം അബ്ദുല്‍ ഖാരി അല്‍ ബദരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9ന് റിസര്‍ച്ച് വര്‍ക്കേഴ്‌സ് മീറ്റിംഗ് അക്കാഡമി പ്രസിഡന്റ് മൈലാപ്പൂര് ഷൗക്കത്തലി മൗലവി ഉദ്ഘാടനം ചെയ്യും.
ഡോ. എ മുഹമ്മദ്് താഹാ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്കു 12.30ന് പൊതുസമ്മേളനം മന്നാനിയ്യാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ചെയര്‍മാന്‍ തൊടിയുര്‍ മുഹമ്മദ്കുഞ്ഞ്മൗലവി ഉദ്ഘാടനം ചെയ്യും. കേരളാ മുസ്ലീംജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനാകും. പ്രീ പബ്ലിക്കേഷന്‍സ് കോപ്പി വി.എം മൂസാമൗലവിയില്‍ നിന്നും മുന്‍ എം.എല്‍.എ ഡോ. എ യൂനുസ്‌കുഞ്ഞും കെ.പി അബൂബക്കര്‍ ഹസ്രത്തില്‍ നിന്നും ആദ്യ രസീത് അബ്ദുല്‍ മജീദ് ലബ്ബയും സ്വീകരിക്കും. തേവലക്കര അലിയാരുകുഞ്ഞുമൗലവി മുഖ്യപ്രഭാഷണം നടത്തും.
എ.കെ ഉമര്‍ മൗലവി,പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി,മൈലാപ്പൂര് ഷൗക്കത്തലി മൗലവി,അല്‍ഹാജ് അലിയാരുകുഞ്ഞ്,ഹാഫിള് നാസറുദ്ദീന്‍ മൗലവി,എം കോയക്കുട്ടി,കോട്ടൂര്‍ അബ്ദുല്‍സലാം മുസലിയാര്‍ കൊട്ടുകാട് എന്നിവര്‍ സംസാരിക്കും. പരിഭാഷയുടെ പ്രകാശനം ജനുവരി 26ന് കൊല്ലം കര്‍ബലയില്‍ നടക്കുന്ന ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ വജ്രജൂബിലി സമാപന സമ്മേളനത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."