കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചതെന്നു കര്‍ണാടക വിദ്യാര്‍ഥി സംഘം
കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചതാണെന്നു കര്‍ണാടക വിദ്യാര്‍ഥി സംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയവുമുണ്ട്. കര്‍ണാടകയില്‍ 30ല്‍ താഴെ വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. അവിടെ സാധാരണക്കാരുടെ കുട്ടികള്‍ക്കു സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും 300,400 വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി സന്ദര്‍ശനത്തില്‍ തെളിഞ്ഞതായി സംഘം പറഞ്ഞു.
ഇത്തരം സമ്പ്രദായം കര്‍ണാടകത്തില്‍ നടപ്പില്‍വരണമെന്നാണ് ആഗ്രഹം. ഇതുസംബന്ധിച്ചുള്ള നിവേദനം കര്‍ണാടക മുഖ്യമന്ത്രിക്കു നല്‍കും. അതോടൊപ്പം രാജ്യം മുഴുവന്‍ ഏകീകൃത വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനായി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നല്‍കും. സംഘം രുപീകരിച്ച ശ്രീദുര്‍ഗ്ഗാ ഫ്രണ്ട്‌സ് ക്ലബ്ബ് ഏറ്റെടുത്ത കര്‍ണ്ണാടകയിലെ ദാദലക്കാട് എല്‍.പി സ്‌കൂളിനു ഒന്നരക്കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. സ്‌പോണ്‍സര്‍മാരിലൂടെയാണ് പണം കണ്ടെത്തുന്നത്.
സംസ്ഥാനത്തെ മാതൃകാ സ്‌കൂളാക്കി മാറ്റാനാണ് പദ്ധതി. വാര്‍ത്താസമ്മേളനത്തില്‍ സംഘം ലീഡറും വ്യവസായിയുമായ പ്രകാശ് അഞ്ജന്‍,സഞ്ജിത് സല്‍യാന്‍,ശ്യാംലാല്‍,വിക്ടര്‍,മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."