ദുര്‍ഗന്ധമേറിയ പൊതു ശൗചാലയമുള്ളത് കൊല്‍ക്കത്തയില്‍; രണ്ടാം സ്ഥാനം ഡല്‍ഹിക്ക്
ന്യൂഡല്‍ഹി: രാജ്യം സ്വച്ഛ് ഭാരതമാക്കിയിരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മൂക്കിനു താഴെയുള്ള നഗരത്തിലെ പൊതുശൗചാലയങ്ങളുടെ അവസ്ഥയോ, ദയനീയമെന്നാണ് ഹോളിഡേയ്‌സ് ഐ.ക്യു പുറത്തുവിട്ട സര്‍വ്വേ തെളിയിക്കുന്നത്.
രാജ്യത്ത് ഏറ്റവും ദുര്‍ഗന്ധമേറിയ പൊതു ശൗചാലയങ്ങളുള്ള നഗരം പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയാണ്. അതുകഴിഞ്ഞ് രാജ്യതലസ്ഥാനമായ ഡല്‍ഹി. പിന്നെ, ചെന്നൈ, മുംബൈ അങ്ങനെ പോകുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും ആവശ്യപ്പെടുന്നത് കൂടുതല്‍ പൊതു ശൗചാലയങ്ങള്‍ വേണമെന്നാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, പൂനെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 10,000 വിനോദയാത്രക്കാരിലാണ് സംഘം സര്‍വ്വേ നടത്തിയത്.
ഈ നഗരങ്ങളിലെ നിലവിലെ വൃത്തിയില്‍ 70 ശതമാനം പേരും തൃപ്തരല്ല. കൊല്‍ക്കത്തയാണ് ഏറ്റവും നാറുന്ന നഗരമെന്ന് 43 ശതമാനം പേര്‍ പറഞ്ഞു. ഡല്‍ഹിയെപ്പറ്റി 32 ശതമാനം പേരാണ് അങ്ങനെ പറഞ്ഞത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോള്‍ഡന്‍ ടെമ്പിള്‍, നന്ദി ഹില്‍സ്, ഗോല്‍കോണ്ട കോട്ട, മൈസൂര്‍ പാലസ്, ഹൂമയൂണ്‍ കൂടീരം, താജ്മഹല്‍, അജന്ത എല്ലോറ, ഖുത്തബ് മിനാര്‍, ചെങ്കോട്ട അടക്കമുള്ള എല്ലാടിടത്തും ശൗചാലയ പ്രശ്‌നമുണ്ടെന്ന് ഇവര്‍ പറയുന്നു.
നവംബര്‍ 19നാണ് ലോക ശൗചാലയ ദിനം ആചരിക്കുന്നത്. ലോകത്തെ മൂന്നിലൊന്ന് ജനങ്ങള്‍ക്കും ശൗചാലയ സൗകര്യമില്ലെന്ന് 2015 ല്‍ കണക്കാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് ഇതിനുവേണ്ടി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."