സഊദിയിലെ തൊഴില്‍രഹിതരായ വിദേശികളെ തിരിച്ചയക്കണമെന്ന് ശൂറ കൗണ്‍സില്‍ അംഗം
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയിലെ തൊഴില്‍രഹിതരായ വിദേശികളെ തിരിച്ചയക്കണമെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് അല്‍ഖിനൈസി. സിറിയ, യമന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവരും വിദേശികളായ തൊഴില്‍രഹിതരും രാജ്യത്തിന് സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഇത്തരക്കാരെ സാധ്യമായ ജോലികളില്‍ നിയമിക്കുകയോ അഭയാര്‍ഥികളല്ലാത്തവരെ അവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സഊദിയില്‍ 58,027 തൊഴില്‍രഹിതരായ വിദേശികളുണ്ടെന്നാണ് കണക്ക്. 2015ല്‍ 35,500 പേരാണ് തൊഴില്‍രഹിതരായുണ്ടായിരുന്നത്. എന്നാല്‍, 2016ല്‍ ആദ്യ ഒന്‍പതു മാസത്തിനുള്ളില്‍തന്നെ 22,527 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ വ്യാപകമായി നടത്തിയ പിരിച്ചുവിടല്‍, ശമ്പളവും ആനുകൂല്യവും വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവ തൊഴിലില്ലായ്മക്ക് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."