പൈതോത്ത് - താനിക്കണ്ടി റോഡ് പ്രവര്‍ത്തി ഇഴയുന്നു; യാത്രക്കാര്‍ക്ക് ജീപ്പ് സര്‍വിസ് മാത്രം ആശ്രയം
പേരാമ്പ്ര: താനിക്കണ്ടി ചക്കിട്ടപ്പാറ റോഡിന്റെ പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് കാരണം പൈതോത്ത്, കേളന് മുക്ക് നിവാസികള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി വേണം പേരാമ്പ്ര പട്ടണവുമായി ബന്ധപ്പെടാന്‍. റോഡ് പ്രവൃത്തി കാരണം ജീപ്പ് സര്‍വിസ് മാത്രമാണ് ഏക ആശ്രയം. പേരാമ്പ്രയില്‍ ഒന്നര കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പൈതോത്ത് ഭാഗത്തേക്കും രണ്ടര കിലോമീറ്റര്‍ ദൂരമുള്ള കേളന് മുക്കിലേക്കും എത്തിപ്പെടാന്‍ നാലും അഞ്ചും കിലോമീറ്റര്‍ ദൂരം ചുറ്റി തിരിഞ്ഞാണ് ജീപ്പ് സര്‍വിസ് നടത്തുന്നത്. പ്രസ്തുത റോഡിലൂടെ ഓട്ടോറിക്ഷ സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യത്തില്‍ തുടങ്ങിയ റോഡിന്റെ പണി ഇഴഞ്ഞ് നീങ്ങുന്നതാണ് പ്രദേശവാസികള്‍ക്ക് ചുറ്റി തിരിഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥ വന്നത്.
പലഭാഗത്തും റോഡിന്റെ സൈഡ് കെട്ടി ഉയര്‍ത്തി നവീകരണ പ്രവൃത്തി നടത്തുന്നതിന് റോഡില്‍ കരിങ്കല്ലും മണ്ണും ഇറക്കിയതിനാല്‍ കാല്‍നട യാത്രക്ക് പോലും പറ്റാത്ത വിധമാണ്. പേരാമ്പ്ര, കുത്താളി, ചക്കിട്ടപാറ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡ് ജില്ലാ പഞ്ചായത്ത് നേരത്തെ ഏറ്റെടുത്ത് പ്രവൃത്തി നടത്തിയെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇതുകാരണം പണി പാതിവഴിയില്‍ നിലക്കുകയും പ്രദേശവാസികള്‍ ഏറെ പ്രയാസപ്പെടുകയും ചെയ്തു. ആ സമയത്ത് നടത്തിയ അറ്റകുറ്റപണികള്‍ക്ക് ഒരു ഗുണവും ലഭിച്ചില്ലെന്ന് മാത്രമല്ല, തീരെ താറുമാറായ നിലയില്‍ തകര്‍ന്ന റോഡിലൂടെ സര്‍വിസ് നടത്താന്‍ ബസുകളും വിസമ്മതിച്ചു. എട്ടോളം ബസ് സര്‍വിസ് ഉണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് രണ്ടെണ്ണമാണ് ഓടിയത്. റോഡ് തകര്‍ന്നതോടെ ഓട്ടോ ടാക്സികളും ജീപ്പും സര്‍വിസ് നടത്താന്‍ വിസമ്മതിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് ഏറ്റെടുത്തേതാടെപ്രസ്തുത റോഡിന് രണ്ട് കോടി അറുപത് ലക്ഷം രൂപ അനുവദിക്കുകയും കരാര്‍ നല്‍കുകയും ചെയ്തു.
ഒരു കിലോമീറ്ററും 800 മീറ്ററും ദൂരത്തിന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. പേരാമ്പ്രയില്‍ നിന്ന് തുടങ്ങിയ റോഡിന്റെ പ്രവൃത്തിയില്‍ ഇരു ഭാഗത്തെയും ഭിത്തികള്‍ ഉയര്‍ത്തി നവീകരിക്കുന്നതില്‍ ചിലരുടെ എതിര്‍പ്പ് പണി പെട്ടെന്ന് തീര്‍ക്കുന്നതിന് തടസമായി തീര്‍ന്നുവെന്ന് കരാറുകാര്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."