പ്രധാനമന്ത്രിയുടെ നിലപാട്: അഗ്നിവലയം തീര്‍ത്ത് പ്രതിഷേധിച്ചു
താമരശേരി: കൂടിക്കാഴ്ച നിഷേധിച്ച് കേരളത്തെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരേ കര്‍ഷക കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി താമരശേരി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഗ്നിവലയം തീര്‍ത്ത് പ്രതിഷേധിച്ചു.
സാമ്പത്തിക അടിയന്തരാവസ്ഥ മൂലം സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സംഗമം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. എ. അരവിന്ദന്‍, കെ. സരസ്വതി, ടി.ആര്‍ ഓമനക്കുട്ടന്‍, നവാസ് ഈര്‍പ്പോണ, പി.ആര്‍ മഹേഷ്, രാജേഷ് ജോസ്, ബാലകൃഷ്ണന്‍ പുല്ലങ്ങോട്, ബെന്നി ടി. ജോസഫ്, ഷാഹിം ഹാജി, പി.സി ജമാല്‍, വി.കെ.എ കബീര്‍, വി.കെ ഇറാഷ്, സി. ഉസൈന്‍, ഫസല്‍ കാരാട്ട്, സി.കെ.എ ജലീല്‍, ജോയ്‌സ് ജോയി, പി.കെ സദാനന്ദന്‍, ഉസൈന്‍ വട്ടപ്പാറ, വി.കെ പുരുഷോത്തമന്‍, പി. ചന്ദ്രന്‍, എം.പി.സി ജംഷി, ഷരീഫ്, സലീം മറ്റത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."