വടകരയില്‍ കാലിച്ചാക്ക് ഗോഡൗണ്‍ കത്തിനശിച്ചു
വടകര: താഴെഅങ്ങാടി ഗണ്ണി സ്ട്രീറ്റിലെ കാലിച്ചാക്ക് ഗോഡൗണ്‍ കത്തിനശിച്ചു. ചോറോട് സ്വദേശി സി.കെ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള യൂനിറ്റി ഗണ്ണി മര്ച്ചന്റ്സിലാണ് തീപ്പിടിത്തം. ഇവിടെ സൂക്ഷിച്ച നാലായിരത്തി അഞ്ഞൂറോളം കാലിച്ചാക്കുകള്‍ നശിച്ചു. മേല്‍ക്കൂരയും ഫര്‍ണിച്ചറുമെല്ലാം പൂര്‍ണമായും നശിച്ചു. ഇന്നലെ വെളുപ്പിനു രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്. സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നോക്കാന്‍ ഫയര്ഫോഴ്സിനായതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
സ്റ്റേഷന് ഓഫീസര്‍ കെ. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന ഏറെ പരിശ്രമിച്ചാണ് തീകെടുത്തിയത്. നാദാപുരത്ത് നിന്നുള്ള ഫയര്‍ഫോഴ്സും എത്തിയിരുന്നു. സറാംപള്ളിയിലേക്കുള്ള വഴിയരികിലെ കാലിച്ചാക്ക് സ്റ്റോറിനു എങ്ങനെ തീപ്പിടിച്ചെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. പുറത്ത് കൂട്ടിയിട്ട ചാക്കുകളില്‍ പിടിച്ച തീ പടരുകയായിരുന്നു. ഗണ്ണിസ്ട്രീറ്റില്‍ മതിയായ സുരക്ഷിതത്വമില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. അലക്ഷ്യമായാണ് കാലിച്ചാക്കുകള്‍ ഇവിടെ അട്ടിയിടുന്നത്. അഗ്നിബാധയില്‍ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുമ്പും ഇത്തരത്തില്‍ ഇവിടെ അഗ്നിബാധയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."